പെ​ൻ​സി​ൽ​വേ​നി​യ: യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം കൊ​ണ്ടു​വ​ന്ന തോ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്ന​താ​യി ഡൊ​ണ​ൾ​ഡ് ട്രം​പ് നാ​ഷ​ണ​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി.

തോ​ക്ക് ഉ​ട​മ​ക​ൾ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കു​മെ​തി​രാ​യ നി​യ​മം താ​ൻ ഓ​ഫീ​സി​ൽ തി​രി​ച്ചെ​ത്തി​യ ആ​ദ്യ ആ​ഴ്ച​യി​ൽ ത​ന്നെ അ​വ​സാ​നി​പ്പി​ക്കും എ​ന്ന് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഹാ​രി​സ്ബ​ർ​ഗി​ൽ ന​ട​ന്ന എ​ൻ​ആ​ർ​എ​യു​ടെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ഫോ​റ​ത്തി​ൽ ട്രം​പ് പ​റ​ഞ്ഞു.

തോ​ക്ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് ഫെ​ഡ​റ​ൽ ലൈ​സ​ൻ​സ് റ​ദാ​ക്കു​ന്ന ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ “സീ​റോ ടോ​ള​റ​ൻ​സ്’ ന​യം പി​ൻ​വ​ലി​ക്കു​മെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ത്യേ​കം പ​റ​ഞ്ഞു.