ലോക്സഭാ തിരഞ്ഞെടുപ്പിന്(Lok Sabha elections) മാസങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക്(India bloc) പുതിയ തിരിച്ചടി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും(Former Maharashtra Chief Minister) കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍(Ashok Chavan) പാര്‍ട്ടിയില്‍(Congress) നിന്ന് രാജിവച്ചു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും പാര്‍ട്ടി വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം. 

മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവി നാനാ പട്ടോളെയ്ക്ക് ഒരു വരി രാജിക്കത്ത് അയച്ചാണ് അശോക് ചവാന്‍ തീരുമാനമറിയിച്ചത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള എന്റെ രാജിക്കത്ത് 12/02/2024 ഉച്ചയ്ക്ക് പ്രാബല്യത്തില്‍ വരും’, എന്നായിരുന്നു കത്ത്. 65 കാരനായ നേതാവ് എംഎല്‍എ സ്ഥാനവും രാജിവെച്ചതായി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് കത്തയച്ചിട്ടുണ്ട്.