ജെറുസലേം: ഹമാസിനോടുള്ള ഇസ്രയേലിന്റെ സൈനിക പ്രതികരണത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പരാമര്‍ശിച്ചതിന് ശേഷം അദ്ദേഹവുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രായേലിന്റെ പ്രതികരണം കടന്നു പോയെന്നായിരുന്നു ബൈഡന്‍ അഭിപ്രായപ്പെട്ടിരുന്നത്.

‘യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രയേലിനുള്ള പ്രസിഡന്റ് ബൈഡന്റെ പിന്തുണയെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല,’ എബിസിയുടെ ‘ദിസ് വീക്ക്’ പ്രോഗ്രാമില്‍ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റിന്റെ അഭിപ്രായങ്ങളെ പരാമര്‍ശിച്ച് നെതന്യാഹു പറഞ്ഞു.