ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. വരാപ്പുഴ ആര്‍ച്ച്‌ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്ബിലും തിരുവനന്തപുരം ആര്‍ച്ച്‌ബിഷപ് ഡോ. തോമസ് നെറ്റോയും പ്രധാനസഹകാര്‍മികരാകും. വിവിധ റീത്തുകളിലെ മെത്രാന്മാരും ഇരുനൂറില്‍പ്പരം വൈദികരും ശുശ്രൂഷകളില്‍ സഹകാര്‍മികത്വം വഹിക്കും.

കേരള ലത്തീന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റും കോഴിക്കോട് ബിഷപുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനപ്രഘോഷണം നടത്തും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അനുഗ്രഹപ്രഭാഷണം നടത്തും.