ആഗോള രോഗീദിനമായ ഇന്നു വൈകിട്ട് നാലുമണിക്ക് കർദിനാൾ വികാരി ആഞ്ചലോ ദെ ദൊണാത്തീസിന്റെ മുഖ്യകാർമ്മികത്വത്തിൽ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ ബലി അർപ്പിക്കും. റോമാ രൂപതയുടെ സാമൂഹ്യ ആശയവിനിമയത്തിനായുള്ള കാര്യാലയത്തിന്റെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

‘ആദ്യത്തെ പ്രതിവിധി സാമീപ്യമാണ്’ എന്ന് 2024-ലെ ആഗോള രോഗീദിന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഫെബ്രുവരി 11-ന്, ലൂർദ് മാതാവിന്റെ തിരുനാൾദിനത്തിൽ ‘മനുഷ്യൻ തനിച്ചായിരിക്കുന്നതു നല്ലതല്ല’ (ഉൽപ. 2:18) എന്ന പ്രമേയത്തിലാണ് സഭ ആഗോള രോഗീദിനം ആചരിക്കുന്നത് എന്ന് വാർത്താക്കുറിപ്പ് വിശദീകരിച്ചു.

ഈ അവസരത്തിൽ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വൈകുന്നേരം നാലുമണിക്ക് കർദിനാൾ വികാരി ആഞ്ചലോ ഡി ദൊണാത്തിസിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധബലി ക്രമീകരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ റോമിലെ ആശുപത്രികളിലും ഇടവകകളിലുംകൂടി കടന്നുപോകുന്ന വി. ബെർണഡെറ്റ് സൗബിറസിന്റെ തിരുശേഷിപ്പുകൾ ബസിലിക്കയിൽ പ്രദർശിപ്പിക്കും.

രോഗികൾ പലപ്പോഴും ഉപേക്ഷിക്കപ്പെടുന്നു. വലിച്ചെറിയുന്ന ഈ സംസ്കാരത്തിൽനിന്നു മുക്തിനേടാൻ ഒന്നാമതായി, രോഗത്തിന്റെ യാഥാർഥ്യത്തിലേക്കും എല്ലാറ്റിനുമുപരിയായി, രോഗിയെന്ന വ്യക്തിയിലേക്കും പുതിയ കണ്ണുകളോടെ നോക്കാൻ ഹൃദയത്തിന്റെയും മനസ്സിന്റെയും ഒരു പരിവർത്തനം ആവശ്യമാണ് എന്ന് ബിഷപ്പ് അംബറൂസ് പറഞ്ഞു. പരിശുദ്ധ പിതാവ്  നമ്മെ ഈ നോട്ടത്തിന്റെ ദിശയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.