തമിഴ് സിനിമയിലെ അതുല്യ നടൻ ചിയാൻ വിക്രത്തിന്റെ (Chiyaan Vikram) പുതിയ ചിത്രം ചിയാൻ 62വിൽ (Chiyaan 62) പ്രശസ്ത നടനും സംവിധായകനുമായ എസ്. ജെ. സൂര്യയും (SJ Surya) ഒന്നിക്കുന്നു. എസ്.യു. അരുൺകുമാറാണ് (S U Arun Kumar) ചിത്രം സംവിധാനം ചെയ്യുന്നത്. ‘പനിയാരും പത്മിനിയും’, ‘സേതുപതി’, ‘സിന്ദുപദ്’, ‘സിദ്ധ’ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്.യു. അരുൺകുമാർ ഒരുക്കുന്ന ചിയാൻ 61 ന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ടീസറിനു വൻ വരവേൽപ്പാണ് ലഭിച്ചത്.ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ  എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്.

ഏത്  വേഷം ലഭിച്ചാലും നൈപുണ്യമുള്ള അഭിനയത്തിലൂടെ അഭിനയ രാക്ഷസൻ എന്ന ഖ്യാതി നേടിയെടുത്ത എസ്. ജെ. ഈ ചിത്രത്തിലെ താരനിരക്കൊപ്പം സൂര്യയും എത്തിയിട്ടുണ്ട്. അതുപോലെ എസ്. ജെ. സൂര്യ തന്റെ  കരിയറിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിയാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

ചിയാൻ  വിക്രമും എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ചിയാൻ  62’ ആരാധകർക്കിടയിൽ മാത്രമല്ല, സിനിമാലോകത്തും ഏറെ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.കൂടാതെ ചിത്രത്തിന്റെ  പുതിയ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. പി ആർ ഓ പ്രതീഷ് ശേഖർ.