ദുബായ്: വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫുഡ് ലോസ് ആൻഡ് വേസ്റ്റ് സംരംഭമായ ‘നിഅ്മ’ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് പാഴാക്കുന്ന ഭക്ഷണ സാധനങ്ങളുടെ അളവ് ഇപ്പോൾ കൂടുതലാണ്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രതിവർഷം രാജ്യത്ത് ഏതാണ്ട് 600 കോടി ദിർഹമിന്‍റെ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഊ രീതിയിൽ തുടരാൻ സാധിക്കില്ല. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചികപ്രകാരം പ്രതിവർഷം രാജ്യത്ത് ഒരാൾ 224 കിലോ ഭക്ഷണവസ്തുക്കളാണ് പാഴാക്കുന്നത് എന്നാണ് റിപ്പോർട്ട്, മറ്റു രാജ്യങ്ങളിമായി താരതമ്യം ചെയ്യുമ്പോൾ (യൂറോപ്പിനെയും വടക്കേ അമേരിക്കയെയും) യുഎഇയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് കൂടുതലാണ്. ഇതിന് പരിഹാരം കണ്ടെത്തണം. ഇതിന്റെ ഭാഗമായാണ് ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

യുഎഇയുടെ ആതിഥ്യമര്യാദ തന്നെ ഭക്ഷണം നൽകി സ്വീകരിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആയിരങ്ങൾ ആണ് ബുദ്ധിമുട്ടുന്നത്. ആഗോള തലത്തിൽ പലയിടങ്ങളിലും ഭക്ഷണം പാഴാക്കുന്നതിൽ വലിയ ആശങ്കയാണ് നിഅ്മ സംരംഭം രേഖപ്പെടുന്നുന്നത്. നിരവധി പേർ ലോകത്ത് പട്ടിണി കിടന്ന മരണപ്പെടുന്നുണ്ട്. വിശപ്പും ദാഹവും പോഷകാഹാരക്കുറവും മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരാണ് ഇപ്പോൾ ലോകത്തുള്ളത്. മനുഷ്യത്വത്തിന് മുൻഗണന നൽകുകയെന്നത് ആണ് എപ്പോഴും ന്മ്മൾ ഉയർത്തിപിടിക്കേണ്ടത് എന്നാണ് നിഅ്മ മുന്നോട്ടു വെക്കുന്ന ആശയം.

കൃഷി സ്ഥലങ്ങൾ മുതൽ വിപണിവരെ വിതരണ മേഖലകളിൽ ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലിനുള്ള കാരണം വിലയിരുത്തും. ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, വീടുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ എല്ലാം ഇതിന് വേണ്ടിയുളള ശ്രദ്ധ ഉണ്ടാക്കണം. എന്നാൽ പലപ്പോഴും നമ്മുക്ക് അതിന് കഴിയുന്നില്ല. നമ്മൾ അതിൽ പരാജയപ്പെടുന്നു.

പിന്നീട് വീടുകളാണ് ഭക്ഷണം പാഴാക്കുന്ന മറ്റൊരു സ്ഥലം. 60 ശതമാനം ഭക്ഷണ മാലിന്യങ്ങളാണ് വീടുകളിൽ നിന്നും പുറത്തേക്ക് തള്ളുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ഭക്ഷണം പാഴാക്കുന്നതിൽ ജനങ്ങളെ ബോധവത്കരിക്കും. ജനങ്ങളുടെ ചിന്താഗതിയാണ് ഇതിൽ വലിയ മാറ്റം വരുത്തേണ്ടത്. അതിന് വേമ്ടിയുള്ള ശ്രമങ്ങൾ ആണ് നടത്തേണ്ടത്. അതിനാൽ ആണ് ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടു വരാൻ യുഎഇ തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ 2030 ആകുമ്പോഴേക്കും ഭക്ഷണം പാഴാക്കുന്നത് 50 ശതമാനം കുറയ്ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നാലാമത് ദേശീയ സംവാദത്തിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽംഹെരി പദ്ധതി അവതരിപ്പിച്ചു. നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനീഷ്യേറ്റീവുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന്റെ പ്രമേയം ‘മാറ്റത്തിനായുള്ള ആഹ്വാനം എന്നാണ്. യുഎഇയിൽ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക െന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.