ഷാർജ: മരുഭൂമിയിലെ കാറോട്ടത്തിനിടെ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഏഷ്യക്കാരൻ ആയ യുവാവ് ആണ് അല്‍ ഫയാ മരുഭൂമിയില്‍ വെച്ച് അപകടത്തിൽ മരിക്കുന്നത്. അപകടത്തിൽ മറ്റൊരു ഏഷ്യക്കാരന് പരിക്കേറ്റു. സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

അല്‍ ഫയ ഡൂണ്‍സ് ഏരിയ അടച്ചിടാന്‍ ഷാർജ പോലീസ് നിർദേശം നൽകി. നിയമങ്ങൾ ലംഘിച്ചു. സുരക്ഷ ഒരുക്കിയില്ല ഇതിന്റെ ഭാഗമായാണ് സ്ഥലം അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. അവധി ദിവസങ്ങള്‍ മരുഭൂമിയിൽ ആഘോഷിക്കാൻ പോകുന്നവർ പരിചിതരായ ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കണം. അല്ലാതെയുള്ള യാത്ര അപകടത്തിലാണെന്ന് പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളെ കൂട്ടിയാണ് യാത്ര പോകുന്നത് എങ്കിൽ വാഹനമോടിക്കുന്നവരുടെയും അവര്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങളുടെയും ജീവന് അപകടം വരാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് ചെയ്യെണ്ടത്. സുരക്ഷ മുൻനിർത്തി മാത്രം യാത്രക്കായുള്ള ഒരുക്കങ്ങൾ നടത്തുക എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. അനധികൃതവും അശ്രദ്ധവുമായ ഡ്രൈവിങ് തടയുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിന് വേണ്ടി നിരവധി ബോധവത്കരണ കാമ്പയിനുകൾ ഷാർജ പോലീസ് നടത്തിയിരുന്നു. വിനോദത്തിനായി നിരവദി കുടുംബങ്ങൾ മരുഭൂമിയിൽ എത്താറുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന് മണൽ നിറഞ്ഞ പ്രദേശങ്ങളിൽ സ്റ്റണ്ട് ചെയ്യുന്നത് ഒഴിവാക്കണം. അപകടകരമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നമ്പർ (999) റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.