വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു!’ ഇന്നലെ കോട്ടയത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിനോദ് തോമസിനെ കുറിച്ച് നടി സുരഭി ലക്ഷ്മി എഴുതിയ വരികളാണിത്. കുറി എന്ന സിനിമയിൽ സഹോദരനായി അഭിനയിക്കുന്ന വേളയിലാണ് വിനോദിനെ സുരഭി പരിചയപ്പെടുന്നത്. ഫേസ് ബുക്ക് പേജിലൂടെയാണ് വിനോദ് തോമസിനെ കുറിച്ചുള്ള ​ഓർമ്മകൾ പങ്കുവെക്കുന്നത്.

കുറിപ്പി​െൻറ പൂർണ രൂപം:

വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു!🫂…… ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയംത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും , ആവേശവും,നാടകവും, പാട്ടും, തമാശകളും ചർച്ചകളുമായി….. 

“കുറി “എന്ന സിനിമയിൽ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്.പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്റെ പാട്ടുകൾ യൂട്യൂബിൽ വന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു”. എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ്‌ ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്. ……