ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചരിത്ര നേട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ജിഡിപി(മൊത്ത ആഭ്യന്തര ഉൽപാദനം) നാല് ട്രില്യൺ ഡോളർ (നാല് ലക്ഷം കോടി ഡോളർ) കടന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാല് ട്രില്യൺ ഡോളർ കടന്നെന്ന്  ധനമന്ത്രാലയമോ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങളുടെയും തത്സമയ ജിഡിപി ട്രാക്കിംഗ് ഫീഡിലാണ് ഇക്കാര്യം വ്യക്തമാക്കി‌യത്. റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് നിരവധി ബിജെപി നേതാക്കൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്.