നല്ല പഞ്ഞിപോലുള്ള ഇഡ്ഡലി തയാറാക്കണമെങ്കിൽ മാവ് അരയ്ക്കുമ്പോൾ അല്പം പഞ്ചസാര ചേർത്താൽ മതിയാകും.
ഇതുകൂടാതെ മിക്‌സി ഉപയോഗിച്ച് ഇഡ്ഡലിക്കായി അരയ്ക്കുമ്പോൾ അരി ചൂട് വെള്ളത്തിൽ 5 -6 മണിക്കൂർ കുതിർക്കാൻ ഇട്ടാൽ മതി. അങ്ങനെ ചെയ്താൽ നല്ല സോഫ്റ്റായുള്ള പൂപോലത്തെ ഇഡ്ഡലി ലഭിക്കും.
ചേരുവകൾ
ഇഡ്ഡലി റൈസ് /പൊന്നി അരി – 4 കപ്പ്
ഉഴുന്ന് -1 കപ്പ്
ഉലുവ -അര ടീസ്പൂൺ
അവൽ-4 ടേബിൾസ്പൂൺ
മാവ് തയാറാക്കേണ്ട വിധം
അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന് ശേഷം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. അരി നാല് തൊട്ട് അഞ്ച് മണിക്കൂർ വരെയും ഉഴുന്ന് മൂന്ന് മണിക്കൂർ നേരവും ചെറുചൂട് വെള്ളത്തിൽ കുതിർക്കുക.
മൂന്ന് മണിക്കൂർ കഴിഞ്ഞു ഉഴുന്നിന്റെ വെള്ളം ഫ്രിഡ്ജിൽ വയ്ക്കുക.
ഉഴുന്ന് ഒരു കപ്പിന് ഒന്നര കപ്പ് വരെ വെള്ളം ചേർത്ത് നല്ലതു പോലെ അരയ്ക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച വെള്ളം ചേർത്ത് അരയ്ക്കണം.
കുതിർത്ത് വച്ച അരി റവയുടെ പരുവത്തിൽ അരച്ചെടുക്കുക. അവൽ നന്നായി അരച്ചെടുക്കുക. രണ്ട് കപ്പ് അരിയ്ക്ക് മുക്കാൽ കപ്പ് വെളളം മതിയാകും.
ശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് മാവ് നല്ലത്പോലെ കലക്കുക.
മാവ് പുളിയ്ക്കാൻ 5 മണിക്കൂർ തൊട്ട് 7 മണിക്കൂർ വരെ വയ്ക്കുക