വാഷിംഗ്ടണ്‍: ഗാസയില്‍ തീവ്രവാദികള്‍ ബന്ദികളെ മോചിപ്പിച്ചാല്‍ ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കാര്യമായ ഇടവേളയുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മിഡില്‍ ഈസ്റ്റിലെ പ്രധാന ഉപദേഷ്ടാവാണ് ശനിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബര്‍ 7 ന് ഗാസയുടെ സൈനികവല്‍ക്കരിച്ച അതിര്‍ത്തി കടന്ന് തെക്കന്‍ ഇസ്രായേലിലേക്ക് കുതിച്ചെത്തിയ ഹമാസ് ഭീകരര്‍ 240 ഓളം ആളുകളെ ബന്ദികളാക്കുകയും 1200 ഓളം ആളുകളെ കൊന്നൊടുക്കുകയും ചെയ്തു.

പാലസ്തീന്‍ പ്രദേശത്തെ ഹമാസ് ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് ഇതുവരെ 12300 പേര്‍ കൊല്ലപ്പെട്ട ഗാസ മുനമ്പിനെ ലക്ഷ്യംവച്ച് ഇസ്രായേല്‍ നിരന്തരമായ ബോംബാക്രമണവും കര ആക്രമണവും നടത്തുകയാണ്.