വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. അഞ്ച് പേർ മരിച്ചു.  ശനിയാഴ്ച പുലർച്ചെ ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കോർപിയോ കാർ റോഡരികിലെ മരത്തിലിടിച്ച് കയറുകയായിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗിരിധിയിലെ ടിക്കോഡിഹിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സ്‌കോർപിയോ കാറിൽ തിരികെ മടങ്ങുകയായിരുന്നു.

എന്നാൽ, ബാഗ്‌മാര ഗ്രാമത്തിന് സമീപം പുലർച്ചെ മൂന്ന് മണിയോടെ കാർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാർ യാത്രക്കാർ തോറിയ ഗ്രാമത്തിൽ നിന്ന് ടിക്കോഡിഹിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്ന് ഗിരിദിഹ് സദർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അനിൽ സിംഗ് പറഞ്ഞു. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.