ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ന്ന സം​ഭ​വം  വ​ർ​ധി​ച്ചു​വ​രു​മ്പോ​ഴും ക്രി​മി​ന​ലു​ക​ൾ​ക്ക് പോ​ലീ​സി​നെ​ക്കു​റി​ച്ചു​ള്ള ഭ​യം കു​റ​യു​ന്ന​താ​യാ​ണ് അ​ടു​ത്തി​ടെ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഹൈ​വേ​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ പാ​യു​ന്ന കാ​റി​ലി​രു​ന്ന് ഗു​ണ്ട​ക​ൾ പി​സ്റ്റ​ൾ വീ​ശു​ന്ന സം​ഭ​വം പോ​ലീ​സി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​ന്നു​ണ്ട്. കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ൻ വി​ൻ​ഡോ​യി​ലൂ​ടെ പി​സ്റ്റ​ൾ വീ​ശു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ഗു​ണ്ട​ക​ൾ തോ​ക്ക് വീ​ശു​ന്ന കാ​റി​നെ പി​ന്തു​ട​ർ​ന്ന വാ​ഹ​ന​മാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. 

വെ​ള്ളി​യാ​ഴ്ച പ​ട്ടാ​പ്പ​ക​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഗാ​സി​യാ​ബാ​ദി​ലെ സി​ദ്ധാ​ർ​ഥ് വി​ഹാ​റി​ൽ ദേ​ശീ​യ പാ​ത 24-ലാ​യി​രു​ന്നു ഗു​ണ്ടാ​വി​ള​യാ​ട്ടം.  ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല മോ​ശ​മാ​യ അ​വ​സ്ഥ​യാ​ണ് വീ​ഡി​യോ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ത്. വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സി​നെ​തി​രേ വ​ൻ‌ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നാ​ലു പേ​രും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്. കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.