കാലിഫോര്‍ണിയ: ഏഷ്യാ പസഫിക് ഇക്കണോമിക് കോഓപ്പറേഷന്‍ (അപെക്) നേതാക്കളുമായി വേദി പങ്കിടുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആശയക്കുഴപ്പത്തിലത് അങ്കലാപ്പുണ്ടാക്കി. ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കായി വ്യാഴാഴ്ച പോസ് ചെയ്യവെയാണ ബൈഡന്‍ മറ്റേതോ ലെകത്തിലെന്ന പോലെ ഏതാനും നേരം പെരുമാറിയത്.

2023ലെ അപെക് ഉച്ചകോടിയില്‍ മറ്റ് ലോക നേതാക്കള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് വേദിയില്‍ കയറിയ ജോ ബൈഡന്റെ 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ വേദിയില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിന് മുമ്പ് അദ്ദേഹം മൂക്ക് തടവുകയും ചുറ്റും നോക്കുകയും ചെയ്യുന്നത് കാണാം. നേതാക്കളില്‍ പലരും ബൈഡനെ ശ്രദ്ധിക്കുന്നതും കാണാം. ഇടയ്ക്ക് നേതാക്കള്‍ക്ക് നിലയുറപ്പിക്കാനുള്ള സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയ നിലത്തെ മാര്‍ക്കിംഗുകളിലേക്ക് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഒരു ചിത്രത്തിനായി ക്യാമറകള്‍ മിന്നിമറയുമ്പോള്‍, ബൈഡന്‍ തന്റെ മുഖത്ത് അവ്യക്തമായ ഭാവത്തോടെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ ചുറ്റും നോക്കുന്നത് കാണാമായിരുന്നു. ഫോട്ടോ സെഷനുശേഷം, മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ ബൈഡന്‍ അതിവേഗം മൈക്കിനടുത്തേക്ക് നടന്നു. ഉച്ചകോടിയുടെ തുടക്കത്തില്‍ അദ്ദേഹം വേദിയുടെ പേര് തെറ്റായി ഉച്ചരിക്കുകയും അതിന്റെ ശരിയായ പേരായ ‘മോസ്‌കോണ്‍ സെന്റര്‍’ എന്നതിന് പകരം ‘മാര്‍ക്കോണ്‍ സെന്റര്‍’ എന്ന് വിളിക്കുകയും ചെയ്തു.

നവംബര്‍ 11 ന് കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പരിപാടിയില്‍ 21 ലോകനേതാക്കളും 30,000 ത്തിലധികം ആളുകളും പങ്കെടുത്തു.