ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും തോക്ക് മരണം. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ന്യൂഹാംപ്ഷെയറില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ അക്രമിയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് വെടിവയ്പിലാണ് അക്രമി കൊല്ലപ്പെട്ടത്.

കോണ്‍കോര്‍ഡിലെ ആശുപത്രിയില്‍ കടന്ന അക്രമി ലോബിയില്‍ കണ്ട ഒരാളെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് സ്റ്റേറ്റ് പൊലീസ് കേണല്‍ മാര്‍ക് ഹാള്‍ പറഞ്ഞു. പൊലീസ് ഉടന്‍തന്നെ ആശുപത്രി വളയുകയും അക്രമിയെ വെടിവച്ച് വീഴ്ത്തുകയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഗുരുതര മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ചികിത്സിക്കുന്ന കോണ്‍കോര്‍ഡിലെ 185 കിടക്കകളുള്ളതാണ് ന്യൂ ഹാംപ്ഷയര്‍ ആശുപത്രി.