സൗത്ത് കരോളിന: വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അധ്യാപിക അറസ്റ്റിൽ. യുഎസിലെ സൗത്ത് കരോളിന് സംസ്ഥാനത്താണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. സ്കൂൾ അധ്യാപികയും രണ്ട് കുട്ടികളുടെ അമ്മയുമായ റീഗൻ ആൻഡേഴ്സൺ എന്ന 27 കാരിയാണ് അറസ്റ്റിലായത്.

കാറിൽ വച്ച് 17കാരനായ വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തതിനാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. ഇരയായ കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

വിശ്വസ്ഥയായ കോച്ചും അധ്യാപികയും സുഹൃത്തുമായ റീഗനാണ് ഞങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്യുകയും അധ്യാപകനെന്ന നിലയിൽ അവളുടെ സത്യപ്രതിജ്ഞാ ലംഘനവും നടത്തി. അവർ ഞങ്ങളുടെ മകന്റെ ഭാവി ജീവിതം നശിപ്പിച്ചുവെന്നും കോടതിയിൽ പറഞ്ഞു.

100 ശതമാനം ലക്ഷ്യബോധമുണ്ടായിരുന്ന ഫുഡ്ബോൾ അടക്കമുള്ള കായികവിനോദങ്ങൾ ഏർപ്പെട്ടിരുന്ന മകൻ. എന്നാൽ, ഇവർ വന്നതോടെ എല്ലാ അവന്റെ എല്ലാ കഴിവുകളും മോഷ്ചടിക്കപ്പെട്ടു. ഈ സ്ത്രീ പുറത്ത് സ്വതന്ത്രയായി നടന്നാൽ കായികതാരങ്ങൾക്ക് ഭാവിയുണ്ടാകില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ഒക്ടോബർ മാസം മുതൽ അധ്യാപിക വിദ്യാർത്ഥിയെ ഇത്തരത്തിൽ ഉപദ്രവിക്കാറുണ്ട്. ആദ്യമായി ഹോളി ഹിൽ നഗരത്തിലെ സ്വകാര്യ വസതിയിൽ വച്ചാണ് പീഡനമുണ്ടായത്. പിന്നീട്, അടുത്തുള്ള നഗരത്തിലെ പിസാ സ്റ്റോറിന് മുന്നിലുള്ള പാർക്കിങ് ലോട്ടിൽ വച്ചും ഇരുവരും തമ്മിൽ ബന്ധപ്പെട്ടിരുന്നു. അധ്യാപിക സ്വന്തം നഗ്നചിത്രങ്ങൾ തന്റെ മകന് സ്നാപ്ചാറ്റിലൂടെ അയച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള തെറ്റായ ബന്ധം കാണിക്കുന്ന പ്രചരണങ്ങൾ കാട്ടുതീ പോലെ പടർന്നതിന്റെ പശ്ചാത്തലത്തിൽ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നഴ്സറി മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ഈ സംഭവം ഒരു അപമാനമാണെന്ന് കാണിച്ചാണ് അന്വേഷണം ആരംഭിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപികയ്ക്കെതിരെ കടുത്ത നടപടിയാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. കുട്ടികളിൽ അതിയായ താത്പര്യമുള്ളയൾ എന്നാണ് ലിങ്ക്ടിൻ പ്രൊഫാലിൽ പറയുന്നു. താൻ ഇപ്പോൾ വീട്ടിൽ കുട്ടികൾക്കൊപ്പം കഴിയുന്ന ഒരു അമ്മയാണ്. എന്റെ കുടുംബത്തെയും എന്നെയും സഹായിക്കാൻ വീട്ടിൽ ചില അവസരങ്ങൾ തേടുന്നു, എന്നും അവർ കുറിക്കുന്നു.

ആൻഡേഴ്സണ് 2,500 ഡോളറിന്റെ ബോണ്ടിന്മേൽ അവർക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്. അതിന് പുറമെ, അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജിപിഎസ് മോണിറ്ററും ഘടിപ്പിച്ചിട്ടുണ്ട്.