ഉത്തരകാശിയിൽ തുരങ്കത്തിനുളളിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഏഴാം  ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവർത്തനം കാര്യമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഡ്രില്ലിംഗ് മെഷീനിലേക്ക് വീണ്ടും തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തി. 41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നത്.

അഞ്ചാമത്തെ ട്യൂബ് തുരങ്കത്തിനുള്ളിലേക്ക് കടത്തുന്നതിനിടയിൽ, അവശിഷ്ടങ്ങൾ മെഷീന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. നേരത്തെയും സമാനമായ രീതിയിൽ അവശിഷ്ടങ്ങൾ ഇടിഞ്ഞ് വീണിരുന്നു. ഇത് രക്ഷാപ്രവർത്തനം ഇനിയും വൈകിപ്പിക്കാനാണ് സാധ്യത.