തന്റെ യജമാനന്മാരോട് ആനകള്‍ പ്രകടിപ്പിക്കുന്ന സ്നേഹം ആരുടെയും കാഴ്ചയെ ഒന്ന് പിടിച്ചെടുക്കുന്നതാണ്. ആകാരത്തിലുള്ള പ്രത്യേക കൂടിയാകുമ്പോള്‍ ആ കാഴ്ച ഒരേ സമയം ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു ആനയുടെ വീഡിയോ ഏറെ വൈറലായിരുന്നു. goodnews_movement എന്ന അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ മൂന്ന് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് കണ്ടത്. ‘വൈകാരികമായ കൂടിക്കാഴ്ച’ എന്ന അടികുറിപ്പോടെയാണ് ഗുഡ്‌ന്യൂസ് മൂവ്മെന്റ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോയില്‍ ഒരു ചെറിയ നദിയില്‍ നിന്നും ഒരു മനുഷ്യന്‍ നീട്ടിവിളിക്കുന്നത് കേള്‍ക്കാം. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ഉച്ചത്തില്‍ ആനകളുടെ മുരള്‍ച്ചും അലര്‍ച്ചയും കേള്‍ക്കാം. പിന്നാലെ ദൂരെ ഒരു പാലത്തിന് താഴെ കൂടി രണ്ട് ആനകള്‍ ഒരു സിനിമയില്‍ എന്ന വിധം ഓടിവരുന്നു. നേരത്തെ കണ്ടയാള്‍ ആനകള്‍ക്ക് മുന്നില്‍ ഇരുകൈയും വിരിച്ച് നില്‍ക്കുമ്പോള്‍ ആനകള്‍ അദ്ദേഹത്തെ മുട്ടിയുരുമ്മില്‍ക്കുന്നു. ഇതിനിടെ കൂടുതല്‍ ആനകള്‍ ആ കൂട്ടത്തിലേക്ക് ചേരുന്നത് കാണാം. 

താഴ്ലാന്‍ഡിലുള്ള എലിഫന്‍റ് നേച്ചര്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ. ആനകളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തി അവയെ പരിപാലിക്കുന്നതില്‍ ഏറെ പ്രശസ്തമാണ് എലിഫന്‍റ് നേച്ചര്‍ പാര്‍ക്ക്. ആനകളുടെ പ്രകടനവും അദ്ദേഹത്തിന്‍റെ ഭയമില്ലായ്മയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.