ഉടച്ചുവാര്‍ക്കലിലൂടെ കടന്നു പോകുന്ന പാകിസ്താന്‍ ടീമിനെ വീണ്ടും വിവാദത്തിലാക്കി പുതിയ ആരോപണം. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് പുറത്താക്കി മരുമകനെ ക്യാപ്റ്റനാക്കാന്‍ ഷാഹിദ് അഫ്രീദി ഇടപെട്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇതിന് മറുപടിയുമായി മുന്‍താരം എത്തിയത്.

ഷഹീനെ ടി20 ക്യാപ്റ്റനാക്കി പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ബാബറിന്റെ ക്യാപ്റ്റന്‍ സിയെ വിമര്‍ശിച്ച് നിരന്തരം ആരോപണങ്ങള്‍ അഫ്രീദി ഉന്നയിച്ചിരുന്നു. താരത്തിന്റെ ബാറ്റിംഗിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് ദയനീയമായി പുറത്തായത്. തൊട്ടുപിന്നാലെ മൂന്നു ഫോര്‍മാറ്റില്‍ നിന്നും ബാബര്‍ രാജിവച്ചിരുന്നു. ഇത് സമ്മര്‍ദ്ദത്തിന്റെ പുറത്തെന്നായിരുന്നു ആരോപണം. ഇതിനാണ് ഇപ്പോള്‍ ശക്തിപ്രാപിക്കുന്നത്.

‘ഷഹീനെ ക്യാപ്റ്റനാക്കിയത് ടീം ഡയറക്ടര്‍ ഹഫീസിന്റെ തീരുമാനമാണ്. അതിന് ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അവന് നായക സ്ഥാനം നല്‍കാന്‍ ഞാന്‍ ഒരു ഇടപെടലും നടത്തിയില്ല. സത്യമെന്തെന്നാല്‍, ഷഹീന്‍ എപ്പോഴും നായകസ്ഥാനത്ത് നിന്ന് അകന്നു നില്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്’.

ബാബര്‍ അസമിനെ പുറത്താക്കാന്‍ ഒരു സ്വാധീനവും ചെലുത്തിയില്ല. പിസിബിയോട് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിസ്വാനെ ക്യാപ്റ്റനാക്കി ടെസ്റ്റ് ക്യാപ്റ്റനായി ബാബറിനെയും നിലനിര്‍ത്തണമെന്നുമായിരുന്നു എന്റെ നിര്‍ദ്ദേശം’- ചാനല്‍ ചര്‍ച്ചയ്‌ക്കിടെ അഫ്രീദി പറഞ്ഞു.