ബി ജെപി യുടെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിന് കോഴിക്കോട് ഇസ്രായേല്‍ അനുകൂല റാലി നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ റാലി ഉദ്ഘാടനം ചെയ്യും. ഭീകരവാദത്തിനെതിരെ എന്ന പേരിലാണ് പരിപാടി നടത്തുന്നത്. ക്രൈസ്തവ സഭകളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ പറഞ്ഞു.

സി പി എമ്മിന്റെയും മുസ്‌ളീം ലീഗിന്റെ പാലസ്തീന്‍ ഐക്യദാര്‍ഡ്യറാലികള്‍ കോഴിക്കോട് നടന്നിരുന്നു. ഇതിനൊക്കെ വലിയ ജനപങ്കാളിത്തം ഉള്ളവയായിരുന്നു. കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഡ്യറാലി നടക്കാനിരിക്കുകയാണ്.

ഇതിനിടയിലാണ് ക്രൈസ്തവ സഭകളെ പങ്കെടുപ്പിച്ച് കൊണ്ട് ബി ജെ പി ഇസ്രായേല്‍ അനുകൂല റാലി നടത്താനുള്ള തിരുമാനം ബി ജെപി പ്രഖ്യാപിക്കുന്നത്. ഇസ്രായേല്‍ നടത്തുന്നത് സ്വയം പ്രതിരോധമാണെന്നാണ് ബി ജെ പിയുടെ പക്ഷം