തെൽഅവീവ്: ഒക്ടോബർ ഏഴ് ആക്രമണം തടയാൻ കഴിയാതിരുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് യാഇർ ലാപിഡ്.

നെതന്യാഹുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും മറ്റൊരു പ്രധാനമന്ത്രിക്കു കീഴിൽ പുതിയ സർക്കാർ രൂപവത്കരിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ‘നെതന്യാഹു ഉടൻ സ്ഥാനമൊഴിയണം. ഞങ്ങൾക്കൊരു മാറ്റം വേണം, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ല’ -ഇസ്രായേലി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.