മ്യൂണിക്: ഹി​സ്ബു​ല്ല ബ​ന്ധ​മു​ള്ള​വ​ർ​ക്കാ​യി ജ​ർ​മ​നി​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. ഏ​ഴ് പ്ര​വി​ശ്യ​ക​ളി​ലെ 54 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​സ്‍ലാ​മി​ക് സെ​ന്റ​ർ ഓ​ഫ് ഹം​ബ​ർ​ഗ്, അ​ഞ്ച് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന അ​ര​ങ്ങേ​റി​യ​ത്.

ഇ​വ​ർ​ക്ക് ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ല​ബ​നീ​സ് സം​ഘ​ട​ന ഹി​സ്ബു​ല്ല​യു​മാ​യി ബ​ന്ധ​​മു​ണ്ടെ​ന്നാ​ണ് ജ​ർ​മ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്. രാജ്യത്ത് സെ​മി​റ്റി​ക് വി​രു​ദ്ധ പ്ര​ചാ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി നാ​ൻ​സി ഫെ​യ്സ​ർ പ​റ​ഞ്ഞു.