ദുബായ്: ആഡംബരത്തിന്റെ അവസാനവാക്കായി മാറുകയാണ് ദുബായ്. കോടിശ്വരൻമാർ മാത്രം താമസിക്കുന്ന സ്ഥലമായി ഭാവിയിൽ ദുബായ് അറിയപ്പെടും. ഇപ്പോൾ ഇതാ ദുബായിലെ ഏറ്റവും ചെലവേറിയ വീട് വിൽപ്പന നടത്തിയതായി റിപ്പോർട്ട് പുറത്തുവരുന്നു. നഖീലിന്റെ കോമോ റെസിഡൻസ് പെന്റ്‌ഹൗസ് ദുബായിലെ ഏറ്റവും ചെലവേറിയ പെന്റ്‌ഹൗസ് ആണ് വിൽപ്പന നടന്നത്. കഴിഞ്ഞ ദിവസം ആണ് ഇതുമായി ബന്ധപ്പട്ട റിപ്പോർട്ട് പുറത്തുവന്നത്.

500 മില്യൺ ദിർഹത്തിനാണ് വീട് വിറ്റുപോയത്. 21,949 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന പെന്റ്‌ഹൗസിന് അഞ്ച് കിടപ്പുമുറികളുണ്ട്. താമസക്കാർക്ക് പൂർണ്ണമായ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒരു സ്വകാര്യ എലിവേറ്റർ വഴിയുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസ് ആസ്വദിക്കാൻ സാധിക്കും.

ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (ഡിഎൽഡി) രേഖകൾ പ്രകാരം ദുബായിൽ ഇതുവരെ നിർമ്മിച്ചതും വിറ്റതുമായ ഏറ്റവും ചെലവേറിയ പെന്റ്‌ഹൗസാണ് പാം ജുമൈറ പ്രോപ്പർട്ടി. കൂടാതെ, കോമോ റെസിഡൻസസ് പെന്റ്‌ഹൗസ് ലോകത്ത് ഇതുവരെ നിർമ്മിച്ചതും വിറ്റതുമായ മൂന്നാമത്തെ ഏറ്റവും ചെലവേറിയ പെന്റ്‌ഹൗസാണ്. ദുബായ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഏജൻസിയായ പ്രൊവിഡന്റ് എസ്റ്റേറ്റാണ് വിൽപ്പനയ്ക്ക് സൗകര്യമൊരുക്കിയത്.

ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്‍ അടക്കമുള്ളവര്‍ വീട് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് തുടക്കത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓരോ മുറിയ്ക്കും 4000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കിടപ്പുമുറി തന്നെ ഒരു വലിയ വീടിന്റെ അത്രയും വലിപ്പമുണ്ട്. ഇതാണ് ഈ വീടിന്റെ പ്രത്യേകതകളിൽ ഒന്ന്. വിനോദത്തിനായി വീട്ടിൽ‍ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്. 19 ബാത്ത്‌റൂമുകള്‍, 15-കാര്‍ ഗാരേജ്,ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍ എന്നിവയെല്ലാം ഈ വീടിനകത്ത് തന്നെയുണ്ട്. 80,000 ലിറ്റര്‍ കോറല്‍ റീഫ് അക്വേറിയം, ഒരു പവര്‍ സബ്‌സ്റ്റേഷന്‍ എന്നിവയെല്ലം ഇവിടെയുണ്ട്.

മാസ്റ്റർ ബെഡ്‌റൂം പോലെ തന്നെയാണ് രണ്ടാമത്തെ വലിയ റൂമും തയ്യാറാക്കിയിരിക്കുന്നത്. 25 പേര്‍ക്കുള്ള 12 സ്റ്റാഫ് റൂമുകളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് നിലവറകൾ ഈ വീടിനുണ്ട്. വളരെ ആഗ്രഹിച്ചാണ് വീട്ടുടമസ്ഥന്‍ വീട് നിർമ്മിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ എന്നാൽ വിവാഹമോചനത്തെത്തുടര്‍ന്ന് ഇദ്ദേഹം ഈ വീട്ടിൽ ഒറ്റക്കായി തുടർന്ന് വീട് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഗസ്റ്റ് റൂമുകള്‍ക്കും വലിയ നീളം ആണ് ഉള്ളത്. 1,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ഈ മുറികൾക്ക്.