ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തെ വിമർശിച്ച് എത്തിയത്. ശ്രദ്ധപിടിച്ചു പറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു.

വിമർശനം ശക്തമായപ്പോൾ പ്രതികരണമായും താരം എത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്‌നേഹവുമാണ് താൻ പ്രകടിപ്പിച്ചതെന്നാണ് താരം പറഞ്ഞത്. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് രേഖാ ഭോജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. 

പ്രധാന വിഷയങ്ങളിലെല്ലാം അഭിപ്രായം രേഖപ്പെടുത്തിയും രേഖ എത്താറുണ്ട്. നവംബർ 19നാണ് ലോകകപ്പ് ഫൈനൽ. അഹമ്മദാഹാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടും. സെമി ഫൈനലിൽ ന്യൂസിലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ദക്ഷിണാഫ്രിക്കയെയാണ് ഓസ്‌ട്രേലിയ സെമിയിൽ പരാജയപ്പെടുത്തിയത്.