അധ്യാപകനെ തല്ലിക്കൊന്ന കേസിൽ കൗമാരക്കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു കോടതി. 2021-ൽ ആണ് ഹൈസ്‌കൂൾ സ്പാനിഷ് അധ്യാപകനെ കൗമാരക്കാരൻ തല്ലിക്കൊന്നത്. ഫെയർഫീൽഡ് ഹൈസ്‌കൂളിലെ അധ്യാപികയായ 66 കാരിയായ നൊഹേമ ഗ്രാബറിനെ ആണ് 18 കാരനായ ഗൂഡേലും ഒരു സുഹൃത്തും തല്ലിക്കൊന്നത്.

ഡെസ് മോയിൻസിന് 100 മൈൽ തെക്ക് കിഴക്കുള്ള അയോവ നഗരമായ ഫെയർഫീൽഡിലെ ഒരു പാർക്കിൽ നടക്കുമ്പോൾ ഗ്രാബറിനെ പിന്തുടർന്ന് വിദ്യാർത്ഥികൾ കൊലപ്പെടുത്തുകയായിരുന്നു. മില്ലറിന് നൽകിയ മോശം ഗ്രേഡ് കാരണം ഗൂഡേലും സുഹൃത്ത് വില്ലാർഡ് മില്ലറും 16 വയസ്സുള്ളപ്പോൾ ഗ്രാബറിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. മോശം ഗ്രേഡ് വിദേശത്ത് പഠിക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ തടയുമെന്ന ആശങ്കയെ തുടർന്നാണ് ഗ്രാബറിനെ കൊല്ലാൻ മില്ലർ ആദ്യം നിർദ്ദേശിച്ചതെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിൽ കൗമാരക്കാരൻ കുറ്റം സമ്മതിച്ചു. അതേസമയം 25 വർഷത്തിനുള്ളിൽ പരോളിന് സാധ്യതയുണ്ട്. ശിക്ഷിക്കപ്പെടുന്നതിന് മുമ്പ്, ഗുഡേൽ അധ്യാപകന്റെ കുടുംബത്തോടും സമൂഹത്തോടും സ്വന്തം കുടുംബത്തോടും ക്ഷമാപണം നടത്തി.