2021 ജനുവരി 6 ന്  നടന്ന യുഎസ് ക്യാപിറ്റൽ ആക്രമണം കണക്കിലെടുത്ത്  മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊളറാഡോ  ബാലറ്റിൽ നിന്ന് അയോഗ്യനാക്കണമെന്ന് പരാതി. ഒരു കൂട്ടം കൊളറാഡോ വോട്ടർമാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ ബുധനാഴ്ച പരാതിയിൽ അന്തിമ വാദം നടത്തി. 

ഏതെങ്കിലും കലാപത്തിൽ ഭാഗമായ  ഉദ്യോഗസ്ഥരെ ഭരണ നിർവഹണം  നടത്തുന്നതിൽ നിന്ന് തടയുന്ന യു.എസ് ഭരണഘടനയുടെ 14-ാം ഭേദഗതി ഉപയോഗിക്കാനാണ് വോട്ടർമാർ ശ്രമിക്കുന്നത്.കാപ്പിറ്റോളിലെ കലാപം ഭരണഘടന ലംഘിച്ച് അധികാരം നിലനിർത്താനുള്ള ട്രംപിന്റെ അവസാന ശ്രമമാണ് എന്ന് വോട്ടർമാരെ പ്രതിനിധീകരിച്ച് അഭിഭാഷകനായ സീൻ ഗ്രിംസ്ലി പറഞ്ഞു.  ഗ്രിംസ്ലി തന്റെ അനുയായികളെ അക്രമത്തിൽ ഏർപ്പെടുത്താനാണ്  ട്രംപ് ശ്രമിച്ചതെന്ന് വാദിച്ചു.

ട്രംപിന്റെ സ്ഥാനാർത്ഥിത്വം തടയാൻ 14-ാം ഭേദഗതി ഉപയോഗിക്കാനുള്ള നിയമപരമായ ശ്രമങ്ങളുടെ ഒരു പരീക്ഷണമാണ് കേസ് പ്രതിനിധീകരിക്കുന്നത്. ഇത്തരത്തിൽ ആദ്യമായാണ് വിചാരണ നേരിടുന്നത്. വിചാരണ വേളയിൽ മൊഴി നൽകിയ ഹൗസ് പാനലിന്റെ മുൻ ഉന്നത അന്വേഷകൻ, അന്വേഷണത്തെ നിഷ്പക്ഷവും തുറന്നതുമാണെന്ന് ന്യായീകരിച്ചു.

വാഷിംഗ്ടണിലെ സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിലിറ്റി ആന്റ് എത്തിക്‌സ് (CREW) എന്ന വാച്ച്‌ഡോഗ് ഗ്രൂപ്പും കൊളറാഡോ ആസ്ഥാനമായുള്ള ഒരു കൂട്ടം അഭിഭാഷകരും  ട്രംപിനെ അയോഗ്യനാക്കണമെന്ന് കൊളറാഡോയിലെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി കൊടുത്തു.  2024ലെ യുഎസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് ബൈഡനെ വെല്ലുവിളിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന്റെ മുൻനിരക്കാരൻ ട്രംപാണ്.

യുഎസ് നിയമനിർമ്മാതാക്കളുടെയും നിയമവിദഗ്ധരുടെയും റിപ്പബ്ലിക്കൻ രാഷ്ട്രീയ പ്രവർത്തകരുടെയും സാക്ഷ്യപത്രം ഉൾക്കൊള്ളിച്ച ഒരാഴ്ച നീണ്ട വിചാരണയെത്തുടർന്ന്, ഈ കേസിലെ അഭിഭാഷകർ ബുധനാഴ്ച കൊളറാഡോ ജില്ലാ കോടതി ജഡ്ജി സാറാ വാലസിനെ സമീപിച്ചു. മിഷിഗണിലെയും മിനസോട്ടയിലെയും കോടതികൾ ട്രംപിന് ആ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറികളിലേക്കുള്ള ബാലറ്റിൽ തുടരാമെന്ന് വിധിച്ചു, എന്നാൽ 2024 നവംബറിലെ പൊതു തിരഞ്ഞെടുപ്പിനുള്ള അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് ഉടൻ തീരുമാനിക്കാൻ വിസമ്മതിച്ചു.