ന്യൂയോര്‍ക്ക്:  2023 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ബില്യണ്‍ ഡോളറിന്റെ അറ്റ നഷ്ടം രേഖപ്പെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസ് (യുഎസ്പിഎസ്). പ്രവര്‍ത്തന വരുമാനം 321 മില്യണ്‍ ഡോളര്‍ അഥവാ 0.4 ശതമാനം കുറഞ്ഞ് 78.2 ബില്യണ്‍ ഡോളറായതായാണ് റിപ്പോര്‍ട്ട്. 1968 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഫെഡറല്‍ എന്റിറ്റി 2.6 ബില്യണ്‍ ഡോളറിന്റെ പണപ്പെരുപ്പച്ചെലവിലേക്കാണ് ചൂണ്ടിക്കാണിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30 നാണ് അവസാനിച്ചത്.

2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം പ്രവര്‍ത്തനച്ചെലവ് 85.4 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.8 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 7.3 ശതമാനം വര്‍ദ്ധനവാണ് ഇത്. യുഎസ്പിഎസ് കഴിഞ്ഞ വര്‍ഷം 56 ബില്യണ്‍ ഡോളറിന്റെ അറ്റവരുമാനം രേഖപ്പെടുത്തിയിരുന്നു. 2022ല്‍ ഏജന്‍സിയുടെ ക്രമീകരിച്ച നഷ്ടം 473 മില്യണ്‍ ഡോളറാണ്.

ഏജന്‍സി ഉദ്യോഗസ്ഥര്‍ ഫലങ്ങളില്‍ സന്തുഷ്ടരല്ലെന്നും എന്നാല്‍ ഫെഡറല്‍ സ്ഥാപനം രാജ്യത്തെ ഏറ്റവും വലിയ സംഘടനാ പരിവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണെന്നും പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ലൂയിസ് ഡിജോയ് പറഞ്ഞു. അമേരിക്കന്‍ ബിസിനസുകള്‍ക്കും താമസസ്ഥലങ്ങള്‍ക്കും കൂടുതല്‍ സ്ഥിരതയുള്ളതും വിശ്വസനീയവും സമയബന്ധിതവുമായ ഡെലിവറി ഇതിനകം തന്നെ പുനഃസംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ദീര്‍ഘകാല ചെലവ് നിയന്ത്രണത്തിലും വരുമാനം ഉണ്ടാക്കുന്ന തന്ത്രങ്ങളിലും ശക്തമായ പുരോഗതി കൈവരിക്കുന്നതിനാല്‍, പണപ്പെരുപ്പവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളെ തങ്ങള്‍ തരണം ചെയ്യുന്നുവെന്ന് ഡിജോയ് പറഞ്ഞു. ഡെലിവറിംഗ് ഫോര്‍ അമേരിക്ക പ്ലാന്‍ നടപ്പിലാക്കുന്നതിലും ഭാവിയില്‍ രാജ്യത്തെ സേവിക്കുന്നതിന് കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവും മത്സരപരവുമായ തപാല്‍ സേവനം സൃഷ്ടിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫസ്റ്റ് ക്ലാസ് മെയില്‍ 2023 ല്‍ 6.1% ഇടിഞ്ഞു, 2006 മുതല്‍ ഇത്  53% കുറഞ്ഞിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്റ്റാമ്പ് വില കാരണം ഫസ്റ്റ് ക്ലാസ് മെയിലില്‍ നിന്നുള്ള വരുമാനം 515 ദശലക്ഷം ഡോളര്‍ (2.1%) വര്‍ദ്ധിച്ചു. ഫസ്റ്റ്-ക്ലാസ് ഏറ്റവും ഉയര്‍ന്ന വരുമാനം ഉണ്ടാക്കുന്ന മെയില്‍ ക്ലാസാണ്. 2023-ലെ യുഎസ്പിഎസ് വരുമാനത്തിന്റെ 31% ഉം ഇതില്‍ നിന്നാണ്. കത്തുകള്‍ അയക്കാനും ബില്ലുകള്‍ അടയ്ക്കാനും മിക്ക ആളുകളും ഇത് ഉപയോഗിക്കുന്നു.