അറ്റ്ലാൻ്റ: മദ്യലഹരിയിൽ തെരുവിൽ ബഹളം ഉണ്ടാക്കി വാർത്തകളിൽ ഇടംപിടിച്ച വനിതാ എംപി തനിക്കെതിരെയുണ്ടായ സംഭവങ്ങളിൽ നിയമനടപടിക്കൊരുങ്ങുന്നു. കിഴക്കൻ യൂറോപ്പ്യൻ രാജ്യമായ ജോർജിയയിലെ ഫെലീസിയ ഫ്രാങ്ക്ലിൻ എന്ന എംപിയാണ് നിയമനടപടിക്ക് തയ്യാറെടുക്കുന്നത്.

ഒരു സ്‌പോർട്‌സ് ബാറിന് പുറത്ത് മദ്യപിച്ച് മയങ്ങിപ്പോയതായി ആരോപിക്കപ്പെടുന്ന വീഡിയോ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ തന്നെ ക്ലെയ്‌റ്റൺ കൗണ്ടിയിൽ നിന്നും ഇവരെ പുറത്താക്കുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പകർത്തിയ വീഡിയോ ആണ് പുറത്തുവന്നത്.

ബോർഡ് ഓഫ് കമ്മീഷണർ വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കാൻ കൗണ്ടി ഉദ്യോഗസ്ഥർ ഏകകണ്ഠമായി വോട്ട് ചെയ്തതിനെ തുടർന്നാണ് ഫെലിസിയ ഫ്രാങ്ക്ലിൻ പുറത്തായത്. അതേസമയം, തനിക്കെതിരെയുണ്ടായത് രാഷ്ട്രീയ നീക്കമാണെന്ന് ഫ്രാങ്കിൻ അവകാശപ്പെട്ടു. തന്നെ പിരിച്ചുവിട്ടത് തെറ്റായ നടപടിയാണെന്നും ഇതിനെതിരെയാണ് താൻ നിയമനടപടിയിലേക്ക് നീങ്ങുന്നതെന്നും എംപിയെ ഉദ്ധരിച്ച് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് ചിലർ മനപ്പൂർവം മയക്കുമരുന്ന് നൽകിയാണ് അന്ന് തെരുവിൽ കിടത്തിയതെന്നാണ് ഫ്രാങ്ക്ലിൻ ഹർജിയിൽ പറയുന്നു.

ഈ സംഭവം തനിക്ക് ഏറെ മനക്ലേശം ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു. അന്ന് വൈകിട്ടോടെ തന്റെ അവസ്ഥ വളരെ മോശമായി മാറിയതായും അവർ ഹർജിയിൽ പറയുന്നു. പോലീസ് എത്തിയപ്പോൾ വളരെ ദുഃഖത്തിലായിരുന്നുവെന്നും കരഞ്ഞുകൊണ്ട് അതിവൈകാരികമായ അവസ്ഥയിലായിരുന്നുവെന്നും അവർ ഹർജിയിൽ പറയുന്നു.

അതേസമയം, ഫ്രാങ്കിന്റെ വാദം തള്ളി പോലീസ് രംഗത്തുവന്നു. ഇവർ‌ക്ക് ആരും ലഹരിമരുന്ന് നൽകിയതിന് തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ലെന്ന് മൊറോ പോലീസ് വകുപ്പ് അവകാശപ്പെട്ടു. അതിന് പുറമെവിശദമായ അന്വേഷണത്തിൽ ഫ്രാങ്കിൻ ഒറ്റയ്ക്ക് സ്പോർട്സ് ബാറിൽ കയറുകയും ഒന്നിലറെ തവണ മദ്യം ഓർഡർ ചെയ്യുന്നതിന്റേയും സിസിടിവി ദൃശ്യംങ്ങൾ പരിശോധിച്ചിരുന്നതായി പോലീസ് അറിയിച്ചു. അവർ നാല് വട്ടം മദ്യം വാങ്ങുന്നതും അതിന് ശേഷം ഒരു ബിയർ കുടിക്കുന്നതിന്റേയും ദൃശ്യങ്ങൾ തങ്ങൾക്ക് ലഭിച്ചുവെന്നും പോലീസ് അവകാശപ്പെടുന്നു.

സെപ്റ്റംബർ മാസത്തിലായിരുന്നു ഇവരെ അമിതമായി മദ്യപിച്ച് ബോധം നഷ്ടപെട്ട തെരുവിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇത് ശ്രദ്ധിച്ച പോലീസ് ഉദ്യോഗസ്ഥർ ഇവരെ ഉയർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും ഇവർ കുഴഞ്ഞ് നിലത്തുവീഴുകയും ചെയ്യുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ബോഡിക്യാമിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

അതിന് പിന്നാലെ ലഹരിയിൽ ഇവർ ഉച്ചത്തിൽ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതും കാണാമായിരുന്നു. കുറച്ച് കഴിഞ്ഞ് ഇവർ ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് പോകാൻ എത്തിയ അംബുലൻസിന് നേരെയും ഇവരുടെ രോഷ പ്രകടനമുണ്ടായിരുന്നു. കേട്ടാലറയ്ക്കുന്ന അസഭ്യവർഷം നടത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.

എന്നാൽ, അവരുടെ പാനീയങ്ങളിൽ ആരെങ്കിലും കൃത്രിമം കാണിച്ചതിന് തെളിവുകളൊന്നും ഇതുവെരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, ടോക്സിക്കോളജി റിപ്പോർട്ടിൽ അവരുടെ ശരീരത്തിൽ നിന്നും കഞ്ചാവിന്റെ അംശം കണ്ടെത്തിയതായി അവകാശപ്പെട്ടു. ഫ്രാങ്കിൻ തന്റെ രക്തപരിശോധനയ്ക്ക് വിസംമ്മതിച്ചിരുന്നു. പക്ഷെ മൂത്രം പരിശോധിക്കാൻ അവർ സമ്മതിച്ചു. ഇതിൽ കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.