ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ന​ട​ത്തി​യ അ​ത്യ​ന്തം വാ​ശി​യേ​റി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ 230ഉം ഛ​ത്തി​സ്ഗ​ഢി​ലെ 70ഉം ​നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ടി​യി​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ മൂ​ന്നാം ക​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ട്.

മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​നാ​ഥ്, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ന​രേ​ന്ദ്ര സി​ങ് തോ​മ​ർ, ഫ​ഗ്ഗ​ൻ സി​ങ് കു​ല​സ്തെ, പ്ര​ഹ്ലാ​ദ് പ​ട്ടേ​ൽ, ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗ്യ തു​ട​ങ്ങി​യ​വ​ർ മ​ധ്യ​​പ്ര​ദേ​ശി​ലും മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഘേ​ൽ, മു​ൻ മു​ഖ്യ​മ​ന്ത്രി ര​മ​ൺ സി​ങ് തു​ട​ങ്ങി​യ​വ​ർ ഛത്തി​സ്ഗ​ഢി​ലും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. മി​സോ​റ​മി​ലെ 40 മ​ണ്ഡ​ല​ങ്ങ​ൾ​ക്കൊ​പ്പം ഛത്തി​സ്ഗ​ഢി​ലെ 20 ന​ക്സ​ൽ​ബാ​ധി​ത മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​​ട്ടെ​ടു​പ്പ് ഈ ​മാ​സം ഏ​ഴി​ന് ന​ട​ന്നി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ 200 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങി​​ലേ​ക്ക് ഈ​മാ​സം 23നും ​തെ​ല​ങ്കാ​ന​യി​ലെ 119 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഈ ​മാ​സം 30നും ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്നി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

മ​ധ്യ​പ്ര​ദേ​ശി​ൽ പ്ര​ചാ​ര​ണ​ത്തി​ന്റെ സ​മാ​പ​ന​ദി​വ​സം കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ത​ട്ട​ക​മാ​യ ഗ്വാ​ളി​യോ​ർ-​ച​മ്പ​ൽ മേ​ഖ​ല​യി​ലും ഛത്തി​സ്ഗ​ഢി​ലെ അ​വ​സാ​ന പ്ര​ചാ​ര​ണ​ത്തി​ൽ ബി.​ജെ.​പി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ റാ​യ്പു​രി​ലും റാ​ലി​ക​ളി​ൽ പ​​​​ങ്കെ​ടു​ത്തു. പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്റെ സ​മ​യ​പ​രി​ധി​യാ​യ വൈ​കീ​ട്ട് ആ​റ് മ​ണി​ക്ക് ശേ​ഷ​വും തു​ട​ർ​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്റെ ക​ലാ​ശ​ക്കൊ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​മീ​ഷ​ൻ ന​ട​പ​ടി.