കൊച്ചി: അ​ന്ത​ർ​സം​സ്ഥാ​ന കു​റ്റ​വാ​ളി മ​ര​ട് അ​നീ​ഷ് എ​ന്ന ആ​ന​ക്കാ​ട്ടി​ൽ അ​നീ​ഷി​ന്റെ കൂട്ടാളികൾ പൊലീസിന്റെ പിടിയിലായി. കൊച്ചി ചളിക്കവട്ടം സ്വദേശി അഭിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കൊച്ചി നോർത്ത് പൊലീസ് ആണ് ഇവരെ പിടികൂടിയത്. അസം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് അറസ്റ്റ്.

രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇറച്ചി വെട്ടുകാരനായ അസം സ്വദേശിയെ മരട് അനീഷിന്റെ കൂട്ടാളികൾ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും തുടർന്ന് പണം കവരുകയുമായിരുന്നു. അസം സ്വദേശിയുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്. അഭിയെ കൂടാതെ നാലു പ്രതികൾ കൂടി കേസിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതികളെ പിടികൂടിയത്. കൃത്യത്തിന് ശേഷം പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നിരുന്നു. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. 

കഴിഞ്ഞ ആഴ്ച മ​ര​ട് അ​നീ​ഷ് പിടിയിലായിരുന്നു. കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ. ​അ​ക്ബ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​സു​ക​ളു​ള്ള അ​നീ​ഷി​നെ​തി​രെ കേ​ര​ള​ത്തി​ൽ മാ​ത്രം കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, വ​ധ​ശ്ര​മം, ഗു​ണ്ടാ​പ്പി​രി​വ് തു​ട​ങ്ങി 45ഓ​ളം കേ​സു​ക​ളു​ണ്ട്.