2025-ലെ ജൂബിലി വർഷം കണക്കിലെടുത്ത് പ്രവർത്തനസമ്പ്രദായങ്ങളുടെയും പ്രതിബദ്ധതകളുടെയും രൂപരേഖ തയ്യാറാക്കുന്നതിനായി വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ ‘പുതിയ രക്തസാക്ഷി കമ്മീഷൻ’ ആദ്യഘട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ആദ്യഘട്ടത്തിൽ 550-ലധികം രക്തസാക്ഷികളുടെ നാമകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവർ പുതുതായി പരിഗണിക്കുന്നു.

2025-ലെ ജൂബിലി വർഷം കണക്കിലെടുത്ത് അതിന്റെ നിയോഗം പ്രവർത്തനക്ഷമമാക്കുന്നതിനായി, ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥനപ്രകാരം പ്രവർത്തിക്കുന്ന വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയാണ് പ്രത്യേക കമ്മീഷൻ രൂപീകരിച്ചത്. പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഇരകളായവരുടെ വിവരങ്ങൾക്കായി വിവിധ ഏജൻസികൾ നടത്തിയ സർവേയും സാധാരണക്കാർ, വൈദികർ, സമർപ്പിതരായ പുരുഷന്മാർ സ്ത്രീകൾ എന്നിവരും നടത്തിയ അന്വേഷണങ്ങളിൽ നിന്നുള്ള വിവരങ്ങളും കമ്മീഷൻ വിവരശേഖരണത്തിനായി ഉപയോഗിക്കും.

2000 മുതൽ ഇന്നുവരെയുള്ള കാലയളവിൽ, സുവിശേഷം വേലക്കായി ജീവൻ നഷ്ട്ടപ്പെട്ട ക്രൈസ്തവരുടെ കേസുകൾ ആണ് ആദ്യഘട്ടം പരിഗണിക്കുക.