വിശ്വാസം, പ്രത്യാശ, ഉപവി വഴി ക്രിസ്തുവിന്റെ സുവിശേഷത്തിനു സാക്ഷികളാകുവാൻ സന്യാസിനിമാരോട് ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. നോട്രെഡാം വിദ്യാലയ സന്യാസിനികളുടെ ഇരുപത്തിയഞ്ചാം പൊതു സമ്മേളനത്തിനായി റോമിലെത്തിയവരുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്.

പരിശുദ്ധ കുർബാനയിൽ അടിസ്ഥാനവും, ദാരിദ്ര്യത്തിൽ നങ്കൂരവുമിട്ട് തന്റെ സഭയെ പരിശുദ്ധ കന്യകയ്ക്ക് സമർപ്പിച്ച അവളുടെ കാൽപ്പാടുകളിലൂടെ വിദ്യാഭ്യാസത്തിന്റെയും, സേവനത്തിന്റെയും ആത്മീയതയുടെയും വഴി തുടർന്ന് അവർക്ക് ലോകം മുഴുവനിലേക്കും കടന്നു ചെന്ന് സുവിശേഷത്തിന് സാക്ഷികളാകുവാനും അവരുടെ സാന്നിധ്യവും വിശ്വാസവും, പ്രത്യാശയും, ഉപവി പ്രവർത്തനങ്ങളും വഴി ക്രിസ്തുവിനെ കാണിച്ചു കൊടുക്കുവാനും കഴിഞ്ഞു എന്ന് നോട്രെഡാം വിദ്യാലയ സന്യാസിനികളോട് പാപ്പാ പറഞ്ഞു.

സർവ്വശക്തനായ ദൈവത്തിന് കഴിഞ്ഞ കാലത്തും ഇപ്പോഴും ചൊരിഞ്ഞു കൊണ്ടിരിക്കുന്ന നന്മകൾക്ക് നന്ദി പറയുകയും സഭയുടെ ഭാവിയെ വിവേചിക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ അവരുടെ സ്ഥാപകയായ വാഴ്ത്തപ്പെട്ട യേശുവിന്റെ തെരേസാ ജെറാർഡിംഗറുടെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നത് തുടരാൻ പാപ്പാ അവർക്ക്കനൽകിയ സന്ദേശത്തിൽ അഭ്യർത്ഥിച്ചു.