മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രദോ റോയി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാത്രി 10.30നായിരുന്നു അന്ത്യം.

പ്രമേഹം അടക്കമുള്ള രോഗങ്ങളെ തുടർന്ന് നവംബർ 12നാണ് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹാറ ഗ്രൂപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് മരണ വിവരം അറിയിച്ചത്.

1948 ജൂൺ 10ന് ബിഹാറിലെ അറാറിയയിലായിരുന്നു സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകനായ സുബ്രദോ റോയിയുടെ ജനനം. സഹാറ ഗ്രൂപ്പിനെ ഒരു പ്രമുഖ ബിസിനസ് സ്ഥാപനമായി കെട്ടിപ്പടുക്കുന്നതിൽ റോയി സുപ്രധാന പങ്കു വഹിച്ചു.