ഒരു ട്രക്ക് ഡ്രൈവറുടെ അവസരോചിതമായ പ്രവൃത്തി ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച സംഭവം ആണ് ഇപ്പോൾ ചർച്ച ആവുന്നത്. ചിക്കാഗോ ഏരിയ ഹൈവേയിൽ ആണ് സംഭവം ഉണ്ടായത്. വിരമിച്ച ആർമി സർജന്റായ ജെഫ് ഹനസ്  ജോലി ചെയ്യുന്നതിനിടെയാണ് യുവതി സഹായം അഭ്യർത്ഥിച്ചത്. ശ്വാസം മുട്ടി ജീവൻ അപകടത്തിൽ ആയ നിലയിൽ ആയിരുന്നു യുവതി.

“ഞാൻ അവളെ സമീപിക്കുമ്പോൾ, അവൾ തൊണ്ടയിലേക്ക് ചൂണ്ടി കൈകൾ ഉയർത്തുന്നു, അതാണ് ശ്വാസംമുട്ടലിന്റെ അന്താരാഷ്ട്ര അടയാളം. അപ്പോൾ ഞാൻ ചോദിച്ചു, ‘നിനക്ക് ശ്വാസം മുട്ടുന്നുണ്ടോ?’ അവൾ അതെ എന്ന് വ്യക്തമായി പറഞ്ഞു,” എന്നാണ് ഹനസ് പറഞ്ഞു. ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങൾ ഹനസ് ഉടൻ തിരിച്ചറിയുകയും സ്ത്രീയുടെ ശ്വാസനാളത്തെ തടഞ്ഞുനിർത്തുന്ന എന്താണെന്ന് കണ്ടെത്തി അത് നീക്കം ചെയ്യുകയും ചെയ്തു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശ്വാസംമുട്ടി മരിച്ച ഒരു സുഹൃത്തിനെ ഓർത്തു ആണ് താൻ അവസരോചിതമായി പ്രതികരിച്ചതെന്ന് ഹനസ് പറഞ്ഞു. രണ്ട് കുട്ടികളുള്ള സ്ത്രീയെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് അവളുടെ മാലാഖമാരും എന്റെ മാലാഖമാരും ഒത്തുചേർന്നു, അത് വിജയിച്ചു,”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.