വാൻകൂവറിലേക്ക് പോകേണ്ടിയിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെത്തുടർന്ന്  സാൻഫ്രാൻസിസ്കോയിലേക്ക് തിരിച്ചുവിട്ടു.

ഫ്ലൈറ്റ് UA1909 ലോസ് ഏഞ്ചൽസിൽ നിന്ന് പ്രാദേശിക സമയം രാത്രി 7.15 ഓടെ പുറപ്പെട്ടു, എന്നാൽ മൂന്ന് മണിക്കൂറിന് ശേഷം ഒരു യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയതിനെത്തുടർന്ന് തിരിച്ചുവിട്ട്  സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽ (എസ്എഫ്ഒ) ലാൻഡ് ചെയ്യുകയായിരുന്നു.

വിമാനത്തിൽ ഏകദേശം 148 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നതായി എയർലൈൻ റിപ്പോർട്ട് ചെയ്തു. എന്താണ് സുരക്ഷാ പ്രശ്‌നത്തിന് കാരണമായതെന്ന് വ്യക്തമല്ല.

എന്നാൽ വിമാനത്തിലുണ്ടായിരുന്നതായി അവകാശപ്പെടുന്ന ഒരാൾ എയർഡ്രോപ്പ് വഴിയാണ് ഭീഷണി മുഴക്കിയെന്നാണ് യുണൈറ്റഡ് എയർലൈൻസ്എക്‌സിൽ കുറിച്ചത്.