ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ഫൊ​റോ​ന ഇ​ട​വ​ക‌യിൽ ഞാ​യ​റാ​ഴ്ച സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ ആഘോഷിച്ചു.

സ്വ​ർ​ഗ​ത്തി​ലെ സ​ക​ല വി​ശു​ദ്ധ​രെ​യും അ​നു​സ്മ​രി​ക്കു​ക​യും അ​വ​രു​ടെ മ​ധ്യ​സ്ഥം തേ​ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന സ​ക​ല​വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ കു​ട്ടി വി​ശു​ദ്ധ​രു​ടെ മ​ഹ​നീയ സാ​ന്നി​ധ്യം കൊ​ണ്ട് വ്യ​ത്യ​സ്തമായി.

കു​ർ​ബാ​ന​യ്ക്ക് മു​മ്പാ​യി ഓ​രോ പ്രാ​യ​വി​ഭാ​ഗ​ത്തി​ലുമുള്ള കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ വി​ശു​ദ്ധ​രെ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ദൈ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ​രേ​ഡും ഏ​റെ മി​ക​വു​റ്റ​താ​യി​രു​ന്നു. പ​രേ​ഡി​ലൂ​ടെ വി​ശു​ദ്ധ​പാ​ത തീ​ർ​ത്ത് കു​ട്ടി വി​ശു​ദ്ധ​ർ​ക്ക് വ​ര​വേ​ൽപ്പ് ന​ൽ​കി.

ബ​ലി​ക്ക് മു​മ്പാ​യി പ്രീകെ മു​ത​ലു​ള്ള മ​ത​ബോ​ധ​ന​സ്കൂ​ൾ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ പേ​രി​ന് കാ​ര​ണ​ഭൂ​ത​രാ​യ സ്വ​ർ​ഗീ​യ മ​ധ്യസ്ഥ​രു​ടെ വേ​ഷ​മ​ണി​ഞ്ഞ് പ്ര​ദ​ക്ഷി​ണ​മാ​യി ​കു​ർ​ബാ​ന​യി​ൽ പങ്കെടുക്കാൻ എ​ത്തി​യ​തും ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി.

എ​ല്ലാ​വ​രും വി​ശു​ദ്ധ​രാ​കാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് അ​തി​ന് അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​മാ​ണ്. ഇ​തി​നു​ള്ളു കൃ​പാ​വ​രം മാ​മ്മോ​ദീ​സാ​യി​ലൂ​ടെ ല​ഭി​ക്കു​ന്നു. അ​ത് ന​ഷ്ട​പ്പെ​ടു​ത്താ​തെ വ​ള​ര​ണം എ​ന്ന് ഫൊ​റോ​നാ വി​കാ​രി മോ​ൺ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ കു​ട്ടി​ക​ളെ ഓ​ർ​മപ്പെ​ടു​ത്തി.

വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​ത്തി​നും വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​നും ജീ​വി​തം നീ​ക്കി വ​ച്ച വി​ശു​ദ്ധ​രു​ടെ ജീ​വി​ത മാ​തൃ​ക പ്ര​ചോ​ദ​ന​മാ​ക​ണം എ​ന്നും മു​ള​വ​നാ​ല​ച്ച​ൻ അ​നു​സ്മ​രി​പ്പി​ച്ചു. ആ​ഘോ​ഷ പ​രു​പാ​ടി​ക​ൾ​ക്ക് അ​സി.​വി​കാ​രി റ​വ. ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ൽ, മ​ത​ബോ​ധ​ന​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ഖ​റി​യ ചേ​ല​യ്ക്ക​ൽ, മ​റ്റ് വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്വ​ർ​ഗത്തി​ലെ സ​ക​ല വി​ശു​ദ്ധ​രെ​യും അ​നു​സ്മ​രി​ക്കു​ക​യും അ​വ​രു​ടെ മധ്യ​സ്ഥം തേ​ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന സ​ക​ല​വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ കു​ട്ടി വി​ശു​ദ്ധ​രു​ടെ മ​ഹ​നി​യം സാ​ന്നി​ധ്യം കൊ​ണ്ടും തു​ട​ർ​ന്ന് ദൈ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ​രേ​ഡും മി​ക​വു​റ്റ​താ​യി​രു​ന്നു.

പ​രേ​ഡി​ലൂ​ടെ വി​ശു​ദ്ധ​പാ​ത തീ​ർ​ത്ത് കു​ട്ടി വി​ശു​ദ്ധ​ർ​ക്ക് ഇ​ട​വ​ക ജ​നം പൂ​ക്ക​ൾ വി​ത​റി വ​ര​വേ​ൽപ്പ് ന​ൽ​കി.