ഷി​ക്കാ​ഗോ: ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഷി​ക്കാ​ഗോ​യി​ലെ ഇ​സ്ര​യേ​ൽ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം ജൂ​ത​ന്മാ​ർ പ്ര​ക​ട​നം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ 100ല​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​യി.

കോ​ൺ​സു​ലേറ്റ് സ്ഥിതി ചെയ്യുന്ന ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റെയിൽവേ സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ ഷി​ക്കാ​ഗോ​യി​ലെ ആ​ക്‌​സെ​ഞ്ച​ർ ട​വ​റി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി പ്ര​തി​ഷേ​ധ​ത്തി​നാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​ഷേ​ധ​ക്കാ​രോ​ട് ട​വ​റി​ന് പു​റ​ത്ത് പോ​കാ​ൻ പോ​ലീ​സും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഇ​ത് അ​നു​സ​രി​ക്കാ​ൻ സ​മ​ര​ക്കാ​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് കെ​ട്ടി​ട​ത്തി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി.

ട്രെ​യി​നു​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ചി​ല എ​ക്സി​റ്റു​ക​ൾ ത​ട​യു​ക​യും മ​റ്റ് വാ​തി​ലു​ക​ളി​ലൂ​ടെ സ്റ്റേ​ഷ​ൻ വി​ടാ​ൻ യാ​ത്ര​ക്കാ​രെ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ന​ഗ​ര​ത്തി​ലെ യാ​ത്രാ റെ​യി​ൽ സം​വി​ധാ​ന​മാ​യ മെ​ട്രോ​യു​ടെ വ​ക്താ​വ് പ​റ​ഞ്ഞു.

യു​ദ്ധ​ത്തെ എ​തി​ർ​ക്കു​ന്ന ജൂ​ത സ​മൂ​ഹ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.