ടെ​ക്‌​സ​സ്: മെ​സ്‌​ക്വി​റ്റി​ൽ നി​ന്ന് ക​ഴി​ഞ്ഞ​മാ​സം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ഡാ​ള​സ് ഐ​എ​സ്‌​ഡി സ്കൂ​ൾ ജീ​വ​ന​കാ​രി ജെ​ന്നി​ഫ​ർ മെ​ൻ​ഡെ​സ് ഒ​ലാ​സ്കോ​ഗ​യു​ടേ​താ​ണ് മൃ​ത​ദേ​ഹം.

ഇ​വ​രു​ടെ കാ​ർ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നി​ന്ന് ഒ​രു മൈ​ലി​ൽ താ​ഴെ​യു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് നി​ന്നും ക​ഴി​ഞ്ഞ​മാ​സം 12ന് ​അ​ഴു​കി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ക്ഷേ മ​രി​ച്ച​ത് ജെ​ന്നി​ഫ​റാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ഒ​രു മാ​സ​മെ​ടു​ത്തു.

ഡി​എ​ൻ​എ ടെ​സ്റ്റി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹം ആ​രു​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​രെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡാ​ള​സ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്‌​സാ​മി​ന​ർ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മാ​ണ് 24 കാ​രി​യാ​യ ജെ​ന്നി​ഫ​റി​നെ കാ​ണാ​താ​യി എ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. സെ​പ്റ്റം​ബ​ർ 27നാ​ണ് ജെ​ന്നി​ഫ​റി​നെ ജീ​വ​നോ​ടെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ശ​ക്ത​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച പൊ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.