വാ​ഷി​ങ്ട​ൺ: ര​ണ്ടാം അ​വ​സ​രം തേ​ടി അ​ങ്ക​ത്തി​നി​റ​ങ്ങി തോ​ൽ​വി വാ​ങ്ങു​ക​യും ക​ലാ​പം സൃ​ഷ്ടി​ച്ച് കോ​ട​തി ക​യ​റു​ക​യും ചെ​യ്ത ഡോ​ണ​ൾ​ഡ് ട്രം​പ് ത​ന്നെ​യാ​കു​മോ അ​ടു​ത്ത ത​വ​ണ​യും റി​പ്പ​ബ്ലി​ക്ക​ൻ പ​ക്ഷ​ത്തെ യു.​എ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ഥി? സെ​ന​റ്റ​ർ ടിം ​സ്കോ​ട്ടും ക​ഴി​ഞ്ഞ ദി​വ​സം പി​ൻ​വാ​ങ്ങി​യ​തോ​ടെ​യാ​ണ് ട്രം​പി​നു മു​ന്നി​ലെ മാ​ർ​ഗ​ത​ട​സ്സ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഒ​ഴി​യു​ന്ന​ത്.

നി​ല​വി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ നി​ക്കി ഹാ​ലി, റോ​ൺ ഡി​സാ​ന്റി​സ് എ​ന്നി​വ​രും ചി​ല ദു​ർ​ബ​ല​രും രം​ഗ​ത്തു​​​ണ്ടെ​ങ്കി​ലും ട്രം​പി​ന് കാ​ര്യ​മാ​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കാ​നാ​കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​തു​വ​രെ​യും സ്കോ​ട്ടി​നൊ​പ്പം​നി​ന്ന ശ​​ത​കോ​ടീ​ശ്വ​ര​ൻ സ്റ്റാ​ൻ​ലി ഡ്ര​ക്ക​ൻ​മി​ല്ല​ർ അ​ട​ക്കം ഇ​നി നി​ക്കി ഹാ​ലി​യെ പി​ന്തു​ണ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ലും നി​ക്കി ഹാ​ലി കൂ​ടു​ത​ൽ ക​രു​ത്തു​കാ​ട്ടി ട്രം​പി​ന് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മോ​യെ​ന്നാ​ണ് കാ​ത്തി​രു​ന്ന് കാ​ണാ​നു​ള്ള​ത്. മ​റ്റൊ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വി​വേ​ക് രാ​മ​സ്വാ​മി​യും റി​പ്പ​ബ്ലി​ക്ക​ൻ നി​ര​യി​ൽ രം​ഗ​ത്തു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു ടിം ​സ്കോ​ട്ട് അ​പ്ര​തീ​ക്ഷി​ത പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്. ട്രം​പ​ല്ലാ​​ത്ത ആ​രെ​യും പി​ന്തു​ണ​ക്കാ​ൻ വോ​ട്ട​ർ​മാ​ർ ത​യാ​റ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം. നി​ല​വി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ 60 ശ​ത​മാ​നം പി​ന്തു​ണ​യും മു​ൻ പ്ര​സി​ഡ​ന്റ് ട്രം​പി​നാ​ണ്. ​

ഫ്ലോ​റി​ഡ ഗ​വ​ർ​ണ​ർ ഡി​സാ​ന്റി​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്- 14 ശ​ത​മാ​നം വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്. അ​തി​നും താ​ഴെ​യാ​ണ് നി​ക്കി ഹാ​ലി. എ​ന്നാ​ൽ, സ്കോ​ട്ടി​ന്റെ പി​ന്മാ​റ്റ​ത്തോ​ടെ കൂ​ടു​ത​ൽ പി​ന്തു​ണ ആ​ർ​ജി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ നി​ക്കി ഹാ​ലി ക്യാ​മ്പി​ലു​ണ്ട്.