ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം (Aluva Girl Murder Case) കേരളത്തിൻ്റെ മനസ്സാക്ഷിയിലുണ്ടാക്കിയ നടുക്കം ഇതുവരെ വിട്ടു മാറിയിട്ടില്ല. കേസിലെ പ്രതിയായ അസ്ഫാക് ആലത്തിന് (Asfaq Alam) തൂക്കുകയറും കിട്ടിക്കഴിഞ്ഞു. എറണാകുളം പോക്സോ കോടതിയാണ് പ്രതിക്ക് തൂക്കുകയർ വിധിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാൽക്കാരം ചെയ്യത് കൊന്ന അസ്ഫാക്കിന്റെ ലൈഗികാവയവം പ്രഗൽഭരായ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം.. ഒറ്റക്ക് ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടനം എന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകൾ: 

”സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തിൽ 26 തൂക്കികൊലകൾ നടന്നത്രേ…1991-ലെ റിപ്പർ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വർഷങ്ങളായി കേരളത്തിൽ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്… പക്ഷെ കേരളത്തിലെ പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നി മൂന്ന് ജയിലുകളിലായി 16 പേർ വധശിക്ഷ കാത്ത് വർഷങ്ങളായി സുഖവാസത്തിലാണത്രേ… വിധിന്യായത്തിലെ അക്ഷരങ്ങൾ കൊണ്ട് കൊന്നാലും ആ പ്രതികൾ പിന്നെയും വർഷങ്ങൾ ജീവിക്കുമെന്നതാണ് നിലവിലെ യാഥാർത്ഥ്യം… പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തർക്കവും എന്ന് എനിക്കറിയില്ല… ഇനി എന്റെ സ്വപ്നത്തിലെ വിധി.. അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാൽക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗികാവയവം പ്രഗൽഭരായ ഡോക്ടർസിന്റെ സാന്നിധ്യത്തിൽ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലിൽ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാൻ വിടുക …രണ്ട് ദിവസത്തിനുള്ളിൽ അവൻ ഹാർട്ടറ്റാക്ക് വന്ന് മരിച്ചോളും…വധശിക്ഷയെ എതിർക്കുന്ന ബുദ്ധിജീവികൾക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി.”

അതേസമയം പോക്സോ കോടതിയുടെ വിധി അതുപോലെതന്നെ നടപ്പിലാക്കാനാണ് സാധ്യതയെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സ്വാഭാവികമായും കോടതികളിലേക്ക് അപ്പീൽ പോകുമെങ്കിലും പ്രസ്തുത അപ്പീലുകളിൽ മേല്‍കോടതികളുടെ തീര്‍പ്പ് ഒട്ടും വൈകാനിടയില്ല. കീഴ് കോടതി ഉത്തരവു ശരിവെച്ച് വൈകാതെതന്നെ ശിക്ഷ നടപ്പാക്കാനുള്ള സാധ്യതയാണു ഈ കേസിനുള്ളതെന്നാണ് അവർ പറയുന്നതും. ഏകദേശം ഒരു വർഷത്തിനകം കേസ് നടപടികൾ പൂര്‍ത്തിയാക്കാനാണു സാധ്യതയെന്നും നിയമവിരുദ്ധർ ചൂണ്ടിക്കാട്ടുന്നു. 

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അപൂർവങ്ങളിൽ അപൂർവ്വമായ  കേസുകളില്‍ വധശിക്ഷ നിര്‍ബന്ധമല്ല. അതേസമയം ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നാണു നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. സമൂഹത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വളരെ ക്രൂരവും പൈശാചികവുമായ ഈ കൃത്യത്തിന് പരമാവധി ശിക്ഷയെന്ന് വിധിച്ച വിചാരണകോടതി തീരുമാനത്തില്‍ ഇടപെടാന്‍ മേല്‍ക്കോടതികള്‍ തയാറാകില്ലെന്നാണ് നിയമവിദഗ്ധർ നൽകുന്ന സൂചനകൾ. ബലാല്‍സംഗം മാത്രമാണെങ്കില്‍ മരണശിക്ഷ ഒഴിവായേനെ. എന്നാല്‍, കൃത്യം മറച്ചുവയ്ക്കാനും തെളിവുനശിപ്പിക്കാനും പ്രതി നടത്തിയതു അതിക്രൂരവും നിഷ്ഠൂരവുമായ കൊലപാതകമായിരുന്നു. ഇത്രയും നിഷ്ഠൂരമായ രീതിയിൽ ഒരു പിഞ്ചു ജീവൻ ഇല്ലാതാക്കിയ പ്രതി ഏതൊരുവിധ ദയയും അർഹിക്കുന്നില്ലെന്ന കിഴക്കോടതി വിധിയെ മേൽ കോടതികൾ അംഗീകരിക്കുമെന്ന് തന്നെയാണ് നിയമവിരുദ്ധർ കരുതുന്നത്.