അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം- ലാലി ദമ്പതികളുടെ മകള്‍ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.

ഗര്‍ഭിണിയായ മീരയെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി വെടിവയ്ക്കുകയിരുന്നു. സംഭവത്തില്‍ അമല്‍ റെജിയെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു.