വിറ്റാമിനുകളുടേയും പോഷകങ്ങളുടേയും ഗുണം ലെമൺ ടീയിലുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ലെമൺ ടീ ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. പതിവായി വെറുംവയറ്റിൽ ലമൺ ടീ കുടിക്കുന്നത് ഗുണം ചെയ്യും.കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ലെമൺ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യും. അറിഞ്ഞിരിക്കാം ലെമൺ ടീയുടെ ആരോഗ്യ ഗുണങ്ങൾ.

ദഹനം മെച്ചപ്പെടുത്താനും ലെമൺ ടീ നല്ലൊരു പരിഹാരമാണ്. വയറ് നിറയെ ഭക്ഷണം കഴിക്കുകയും അമിതമായി മാംസാഹാരം കഴിക്കുകയോ ചെയ്താൽ ശേഷം ലെമൺ ടീ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. അസിഡിറ്റി പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരും ലെമൺ ടീ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും.

പ്രമേഹ രോഗികളും ലെമൺ ടീ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇത് സഹായിക്കും. തൊണ്ടവേദനയുള്ളപ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാ നീരും ഒരു നുള്ള് തേനും ചേർത്ത് കുടിക്കുന്നത് ഗുണം ചെയ്യും.

നാരങ്ങയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചർമ്മം ആരോഗ്യമുള്ളതാക്കാനും ചർമ്മം തിളങ്ങാനും ലെമൺ ടീ ഗുണകരമാണ്.പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിക്കുന്നതിനാൽ ലെമൺ ടീ മാനസികസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

തയാറാക്കേണ്ട രീതി
വെള്ളം തിളപ്പിച്ചതിന് ശേഷം തേയിലയിടണം. ശേഷം ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ചേർത്തുകൊടുക്കണം. ഇനി ഇതിലേയ്ക്ക് ശർക്കരയോ, തേനോ ചേർത്ത് കുടിക്കാം. പഞ്ചസാര ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. (ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.)