ഹൂ​സ്റ്റ​ൺ: ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ങ്ങ​ൾ ശു​ശ്രൂ​ഷ ചെ​യ്ത വൈ​ദി​ക​രെ പ​ങ്കെ​ടു​പ്പി​ച്ച്‌ കൊ​ണ്ട് ന​ട​ത്തു​ന്ന “പി​ന്നി​ട്ട വ​ഴി​ക​ളി​ൽ ന​യി​ച്ച​വ​രോ​ടൊ​പ്പം’ ധ്യാ​ന​യോ​ഗ പ​ര​മ്പ​ര​യു​ടെ നാ​ലാം ഭാ​ഗം ബു​ധ​നാ​ഴ്ച സൂം ​പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ത്ത​പ്പെ​ടും.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​ന​ട​ത്ത​പെ​ടു​ന്ന ധ്യാ​ന​യോ​ഗ​ത്തി​ൽ ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​യും ഇ​പ്പോ​ൾ സ​ജീ​വ​സേ​വ​ന​ത്തി​ൽ നി​ന്നും വി​ര​മി​ച്ച്‌ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന റ​വ.​ഈ​പ്പ​ൻ ചെ​റി​യാ​ൻ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

1991 മു​ത​ൽ 1993 വ​രെ ട്രി​നി​റ്റി ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്ന അ​ച്ച​ൻ തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി ഡ​യ​റ​ക്ട​ർ, കാ​സ​ർ​കോ​ഡ് ബ​ധി​ര​വി​ദ്യാ​ല​യം ഡ​യ​റ​ക്ട​ർ, തി​രു​വ​ന​ന്ത​പു​രം/​കൊ​ട്ടാ​ര​ക്ക​ര ഭ​ദ്ര​സ​ന സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഓ​രോ മാ​സ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന യോ​ഗ​ങ്ങ​ൾ​ക്കു ഇ​ട​വ​ക​യി​ലെ പ്രാ​ർ​ത്ഥ​ന ഗ്രൂ​പ്പു​ക​ൾ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. ബു​ധ​നാ​ഴ്ച യോ​ഗ​ത്തി​ന് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ സ്റ്റെ​ല്ലാ ലി​ങ്ക് പ്രാ​ർ​ഥ​ന ഗ്രൂ​പ്പ് നേ​തൃ​ത്വം ന​ൽ​കും.

ക​ഴി​ഞ്ഞ ധ്യാ​ന യോ​ഗ​ങ്ങ​ളി​ൽ റ​വ ഡോ ​ടി.​ജെ തോ​മ​സ്, റ​വ.​എം.​ജെ തോ​മ​സ് കു​ട്ടി, റ​വ.​ടി.​വി.​ജോ​ർ​ജ് എ​ന്നി​വ​ർ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ൽ​കി.

Zoom log in: Meeting ID: 440 320 308, Passcode: 2222.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. സാം ​കെ ഈ​ശോ (വി​കാ​രി) – 832 898 8699, റ​വ. ജീ​വ​ൻ ജോ​ൺ (അ​സി വി​കാ​രി) – 713 408 7394, ഷാ​ജ​ൻ ജോ​ർ​ജ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) – 832 452 4195, ജോ​ജി സാം ​ജേ​ക്ക​ബ് (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ) – 713 894 7542, ഈ​ശോ ടി. ​എ​ബ്ര​ഹാം (പ്രാ​ർ​ഥ​ന ഗ്രൂ​പ്പ് ക​മ്മി​റ്റി മെ​മ്പ​ർ) – 713 906 8068.