ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൺ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ പു​തി​യ സ​ഹ വി​കാ​രി​യാ​യി നി​യ​മ​നം ല​ഭി​ച്ചെ​ത്തി​യ ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ലി​ന് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഷി​ക്കാ​ഗോ ഓ-​ഹെ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന ഫാ. ​ജോ​ഷി​യെ ച​ർ​ച്ച് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ന​ട​ത്ത​പ്പെ​ട്ട കു​ർ​ബാ​ന​യി​ൽ ഫാ. ​ജോ​ഷി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് ഒ​രു​ക്കി​യ പ്ര​ത്യേ​ക സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ ഫാ. ​ജോ​ഷി​യെ എ​ല്ലാ​വ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ച​ർ​ച്ച് എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ച്ച​ന് ബൊ​ക്കെ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ട് ന​ന്ദി പ​റ​ഞ്ഞ് സം​സാ​രി​ച്ചു.