സൗ​ത്ത് കാ​രോ​ലി​ന: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തി​ൽ നി​ന്ന് സൗ​ത്ത് കാ​രോ​ലി​ന സെ​ന​റ്റ​ർ ടിം ​സ്കോ​ട്ട് പി​ന്മാ​റി.

ഫോ​ക്സ് ന്യൂ​സി​ന്‍റെ “സ​ൺ​ഡേ നൈ​റ്റ് ഇ​ൻ അ​മേ​രി​ക്ക’ എ​പ്പി​സോ​ഡി​ലാ​ണ് സ്കോ​ട്ട് ത​ന്‍റെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി മ​ത്സ​ര​ത്തി​ൽ മ​റ്റാ​ർ​ക്കും താ​ൻ പി​ന്തു​ണ ന​ൽ​കി​ല്ലെ​ന്നും സ്കോ​ട്ട് അ​റി‌​യി​ച്ചു.

ക​റു​ത്ത വ​ർ​ഗ​കാ​ര​നാ​യ സ്കോ​ട്ട് സൗ​ത്ത് കാ​രോ​ലി​നി​യി​ലെ നോ​ർ​ത്ത് ചാ​ൾ​സ്റ്റ​ണി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ത​ന്‍റെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.