ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി മ​രി​യാ​നെ ട്രം​പ് ബാ​രി(86) അ​ന്ത​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടു കൂ​ടി ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

1983 മു​ത​ല്‍ ന്യൂ​ജ​ഴ്‌​സി​യി​ലെ ഫെ​ഡ​റ​ല്‍ ജ​ഡ്ജി​യാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ച മ​രി​യാ​നെ 2019ലാ​ണ് വി​ര​മി​ച്ച​ത്. ആ​ദ്യ കാ​ല​ത്ത് ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യും ബി​സി​ന​സ് രം​ഗ​ത്തും മ​രി​യാ​നെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ട്രം​പി​ന്‍റെ നാ​ലു സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് മ​രി​യാ​നെ.