ഡാ​ള​സ്: ഗാ​ർ​ല​ൻ​ഡി​ലെ കി​യ ഗ്രോ​സ​റി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യു ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഋ​ഷി​രാ​ജ് സിം​ഗ് ഐ​പി​എ​സ് നി​ർ​വ​ഹി​ക്കും.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​ന്ത്യ​ക്കാ​രു​ടെ ഗ്ലോ​ബ​ൽ നെ​റ്റ്‌​വ​ർ​ക്ക് ആ​യ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ലി​ന്‍റെ അം​ബാ​സ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ഋ​ഷി​രാ​ജ് സിം​ഗ് ഡി​എ​ഫ്ഡ​ബ്ല്യു ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ്യു​വാ​ൻ എ​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പി. ​സി. മാ​ത്യു, ഗ്ലോ​ബ​ൽ വി​പി പ്ര​ഫ​സ​ർ ജോ​യി പ​ല്ലാ​ട്ടു​മ​ഠം, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധി​ർ ന​മ്പ്യാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​നു​ഭ സ​മ്പ​ത്തി​നെ​യും ആ​ധാ​ര​മാ​ക്കി​യു​ള്ള പ്ര​സം​ഗ​വും ഉ​ണ്ടാ​ക്കും. ഡാ​ള​സി​ൽ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒ​രു​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് അ​ദ്ദേ​ഹം ക​ട​ന്നു​വ​രു​മ്പോ​ൾ സ്വാ​ഗ​തം ചെ​യ്യു​വാ​ൻ മ​ല​യാ​ളി​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം ഡി​ന്ന​ർ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പി. ​സി. മാ​ത്യു – 9729996877, സു​ധി​ർ ന​മ്പ്യാ​ർ – 7328229374, പ്ര​ഫ​സ​ർ ജോ​യ് പ​ല്ലാ​ട്ടു​മ​ഠം – 9725104612, വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം – 4692366084, ജെ​യ്സി ജോ​ർ​ജ് 4696882065.