തി​രു​വ​ന​ന്ത​പു​രം: ത​ക​ര ഷീ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച അ​ട​ർ​ന്ന് വീ​ഴാ​റാ​യ ചെ​റി​യ കൂ​ര​യി​ൽ ക​ഴി​ഞ്ഞ തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​ത്തി​ൻ​ക​ര സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​രി​ക​ൾ​ക്ക് കെെ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന.

വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദി​രി​മാ​ർ​ക്ക് ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ർ​ന്നൊ​ലി​ക്കാ​ത്ത അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് നി​ർ​മി​ച്ച് ന​ൽ​കി‌​. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഫൊ​ക്കാ​ന അ​ധ്യ​ക്ഷ​ൻ ബാ​ബു സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ചടങ്ങിൽ പങ്കെടുത്തു.

ആ​കെ ചെ​ല​വാ​യ എ​ട്ട​ര ല​ക്ഷം രൂ​പ​യി​ൽ നാ​ല​ര ല​ക്ഷം രൂ​പ ഫൊ​ക്കാ​ന ന​ൽ​കി. ബാ​ക്കി തു​ക സി​പി​എം പ്ര​വ​ർ​ത്ത​ക​രും റോ​ട്ട​റി ക്ല​ബി​ന്‍റെ​യും സു​മ​ന​സു​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​മ്പ​ല​ത്തി​ൻ​ക​ര​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​നീ​ഷ​യു​ടെ​യും ബി​നീ​ഷ​യു​ടെ​യും ദു​രി​തം ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത് എ​ന്ന് ഫൊ​ക്കാ​ന​യു​ടെ അ​ധ്യ​ക്ഷ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​നോ​ട് പ​റ​ഞ്ഞു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റി​യ ര​ണ്ട് വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ ഒ​ന്പ​ത് വീ​ടു​ക​ളാ​ണ് ആ​ണ് ഫൊ​ക്കാ​ന ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്.