ന്യൂ​യോ​ർ​ക്ക്: ‌ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ എ​റി​ക് ആ​ഡം​സി​ന്‍റെ ഫോ​ണു​ക​ളും ഐ​പാ​ഡും എ​ഫ്ബി​ഐ പി​ടി​ച്ചെ​ടു​ത്തു. 2021ലെ ​രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ണ് എ​ഫ്ബി​ഐ ഏ​ജ​ന്‍റു​മാ​ർ എ​റി​ക് ആ​ഡം​സി​ന്‍റെ ഫോ​ണു​ക​ളും ഐ​പാ​ഡും പി​ടി​ച്ചെ​ടു​ത്ത​ത്.

മാ​ൻ​ഹ​ട്ട​നി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ നി​ന്ന് ആ​ഡം​സ് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് മേ​യ​റു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ ബോ​യ്ഡ് ജോ​ൺ​സ​ണ്‍ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​രു പ​രി​പാ​ടി​ക്ക് ശേ​ഷം എ​ഫ്ബി​ഐ മേ​യ​റെ സ​മീ​പി​ച്ചു. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ എ​ഫ്ബി​ഐ​യു​ടെ അ​ഭ്യ​ർ​ഥ​ന പാ​ലി​ക്കു​ക​യും അ​വ​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു എ​ന്ന് ബോ​യ്ഡ് ജോ​ൺ​സ​ണ്‍ അ​റി​യി​ച്ചു.

മേ​യ​ർ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ‌​ട്ടി​ച്ചേ​ർ​ത്തു.

ഡ​മോ​ക്രാ​റ്റാ​യ ആ​ഡം​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​പ്പോ​ൾ ത​ന്‍റെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ല്ല. കൂ​ടാ​തെ ത​ന്‍റെ പ്ര​ചാ​ര​ണ ടീ​മി​ലെ അം​ഗ​ങ്ങ​ൾ തെ​റ്റ് ചെ​യ്ത​താ​യി ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും ത​റ​പ്പി​ച്ച് പ​റ​ഞ്ഞി​രു​ന്നു.

വി​ദേ​ശ സ്രോ​ത​സു​ക​ളി​ൽ നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ൻ തു​ർ​ക്കി സ​ർ​ക്കാ​രു​മാ​യി ആ​ഡം​സ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യോ എ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

2021 മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ള​ർ പ​ണ​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​യി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ശ്ര​മി​ച്ച ആ​റ് പേ​ർ​ക്കെ​തി​രെ മാ​ൻ​ഹ​ട്ട​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

ആ ​കേ​സി​ൽ ആ​ഡം​സി​നെ​തി​രേ കു​റ്റം ചു​മ​ത്തി​യി​രു​ന്നി​ല്ല. എ​ഫ്ബി​ഐ ആ​ഡം​സി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ചി​ല​ത് തി​രി​കെ ന​ൽ​കി​യി​രു​ന്നു. 63 കാ​ര​നാ​യ ആ​ഡം​സ് ര​ണ്ട് വ​ർ​ഷം മു​മ്പ് മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

22 വ​ർ​ഷ​ത്തെ പോ​ലീ​സ് ജീ​വി​ത​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.